KERALA POLITICS

പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം എന്ന ഭരണഘടനാധികാരത്തിന് വേണ്ടി നിലകൊണ്ടു. അത് ധാര്‍ഷ്ട്യമെങ്കില്‍ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി..

img

ശബരിമലയില്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് നേടിയെടുക്കാൻ സ്ത്രീ സമൂഹത്തിനൊപ്പം നിലകൊണ്ടു എന്നത്, ധാര്‍ഷ്ട്യമാണെങ്കില്‍ തുടരുമെന്ന് നിയമസഭയില്‍ ഉറച്ച നിലപാടെടുത്തു…

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാതെ പിണറായി വിജയന്‍ നയം വ്യക്തമാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശബരിമല വിധിയും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടിയും ന്യായീകരിച്ച മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും വ്യക്തമാക്കി. താനല്ല ഏതു ഭരണാധികാരിയുടെയും ഉത്തരവാദിത്വമാണത്..

READ ALSO  ഇന്നു സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചില്ലെന്നും സ്ത്രീകളെ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും വിമര്‍ശന പ്രചാരണങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചു..

ശബരിമലയിൽ സ്വയം ദർശനത്തിനെത്തുന്ന യുവതികളെ തടയാനാകില്ലെന്നും സംരക്ഷണം നൽകേണ്ടത് സർക്കാരിന്‍റെ കടമയാണെന്നും പിണറായി നിയമസഭയിൽ പറഞ്ഞു . ഉത്തരവാദിത്തം നിറവേറ്റുന്നത് ധാർഷ്ട്യമെങ്കിൽ അത് തുടരും .

തെരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമാണ് . തെരഞ്ഞടുപ്പില്‍ തോറ്റുവെന്നത് സത്യമാണ് . തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് സന്തോഷം തോന്നും . എന്നാല്‍ ഈ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കേണ്ടെന്നും പിണറായി പറഞ്ഞു .

നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി .

ശബരിമല വിഷയം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന തരത്തില്‍ വിമര്‍ശനം ഉയരുമ്പോഴാണ് പറഞ്ഞതില്‍ ഉറച്ചുനിന്നു കൊണ്ട് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടി ഗൗരവമായി കാണുന്നു.കേരളത്തിലേത് താല്‍ക്കാലികമായ തിരിച്ചടിയാണെന്നും വിജയത്തില്‍ യുഡിഎഫ് മതിമറക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ദേശീയതലത്തിലെ പ്രത്യേക സാഹചര്യം കോണ്‍ഗ്രസ് ഇവിടെ ഉപയോഗിച്ചുവെന്നും ഇടതു മുന്നണിക്കൊപ്പം നിന്ന ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പിണറായി ആരോപിച്ചു. മുസ്ലീം ലീഗ് തീവ്രവാദസ്വഭാവമുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും പിണറായി ആരോപിച്ചു.

READ ALSO  കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

വര്‍ഗീയതയെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്ന് പറയാനും മുഖ്യമന്ത്രി മടിച്ചില്ല. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് അവര്‍ക്കാവശ്യം. എന്നാല്‍ അതിന് താന്‍ നില്‍ക്കില്ലെന്നും സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുമെന്നും അത് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിശദീകരിച്ചു. അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയും അത് തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവെച്ചത്..

%d bloggers like this: