CENTRALGOVERNMENT NATIONAL POLITICS

പൊലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി….

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹരജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധരിന് സ്ഥലം മാറ്റം.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തേ കേസ് തന്നെ ജസ്റ്റിസ് മുരളീധരിന്‍റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക

അതെ സമയം ജസ്റ്റിസ് മുരളീധരിന്റെ സ്ഥലമാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാത്തതിൽ ഡൽഹി പൊലീസിനെ ജസ്റ്റിസ് എസ് മുരളീധരൻ ഇന്ന് രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഹർഷ് മന്ദറാണ് നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാത്തത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹരജി നൽകിയിരുന്നത്. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു

%d bloggers like this: