
തിരുവനന്തപുരം :
പോത്തൻകോട് , ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പോത്തൻകോട് വാഴവിള സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ ഷാജഹാൻ ആണ് പിടിയിലായത്.
ഈ മാസം ഒന്നിന് രാത്രി പെൺകുട്ടിയെ കുളിമുറിയിൽ കടന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പാനൂർ പരിസരങ്ങളിൽ മൊബൈൽ നമ്പർ പിൻതുടർന്ന് പോത്തൻകോട് സ്റ്റേഷനിലെ ഷാജഹാൻ, വിനീഷ് എന്നീ CPO മാർ യാത്ര ചെയ്യുകയും തുടർന്ന് സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ പണിതീരാത്ത വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്നും പ്രതിയായ ഷാജഹാനെ പിടികൂടുകയുമായിരുന്നു. പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ ഗ്രേഡ് SI രവീന്ദ്രൻ, ASI സത്യദാസ്, CPOമാരായ അരുൺകുമാർ, അരുൺ ശശി, വിനോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്..
ഇന്നുച്ചയ്ക്ക് ശേഷം പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു പോയിരിക്കുകയാണ്.