POLITICS

പോളിംഗിൽ റെക്കോഡിട്ട് 2019 ; വരാൻ പോകുന്നത് തരംഗമോ സുനാമിയോ ? 🌏

img

ന്യൂഡൽഹി :

2019ലെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ പതിനാറു ലോക്സഭ തെരഞ്ഞെടുപ്പുകളിലേക്കാൾ ഉയർന്ന പോളിംഗ് ശതമാനമുണ്ടെന്ന് റിപ്പോർട്ട് . അവസാന കണക്കുകൂട്ടലുകൾ പുറത്തുവന്നില്ലെങ്കിലും റിപ്പോർട്ട് പ്രകാരം ഇക്കുറി പോളിംഗ് ശതമാനം 67 കടന്നു . 67.11 ശതമാനമാണ് ഇതു വരെ ലഭിച്ച റിപ്പോർട്ടനുസരിച്ച് 2019ലെ പോളിംഗ് ശതമാനം.

2014ൽ പോളിംഗ് ശതമാനം 66.40 ആയിരുന്നു . ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്നതായിരുന്നു 2014ലേത് . എന്നാൽ 2019 ഇതും കടത്തി വെട്ടി . 1951ൽ തെരഞ്ഞെടുപ്പ് ആരംഭിച്ചതിനു ശേഷം ഏറ്റവും കുറവ് പോളിംഗ് ശതമാനം വന്നത് 1971ലെ തെരഞ്ഞെടുപ്പിലായിരുന്നു 55.27 ശതമാനം .

ബി.ജെ.പി അധികാരത്തിലേറിയ 1999ൽ 59.99 ശതമാനം പോളിംഗ് നടന്നപ്പോൾ 2004ൽ അത് 58.07 ശതമാനമായി കുറഞ്ഞു . 2009ൽ നേരിയ വ്യത്യാസമേ ഉണ്ടായുള്ളൂ . 58.21 ശതമാനം . മോദി തരംഗം ആഞ്ഞടിച്ച 2014ൽ ഇത് കുതിച്ചുയർന്നു 66.40 ശതമാനത്തിലെത്തിയിരുന്നു .
സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്ത ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത് .

ഈ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് വീണ്ടും മോദി തരംഗത്തിന്റെ സൂചനയാണെന്നാണ് എക്സിറ്റ് പോൾ കണക്കുകൾ സൂചിപ്പിക്കുന്നത് . എന്നാൽ തരംഗമല്ല സുനാമിയാണ് വരാൻ പോകുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത് .

എന്നാൽ എക്സിറ്റ് പോളിൽ പറയുന്നതു പോലെയല്ല സംഭവിക്കുന്നതെന്ന് ആശ്വസിക്കുകയാണ് പ്രതിപക്ഷം .

%d bloggers like this: