BREAKING NEWS GENERAL

പോളിംഗ് ഡ്യൂട്ടിക്കിടെ അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം 30 ലക്ഷം..

img

ന്യൂഡൽഹി :

പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തിൽ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും .

തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ , സാമൂഹ്യ വിരുദ്ധർ എന്നിവർ നടത്തുന്ന ആക്രമണം , ബോംബ് , റോഡ് , മൈൻ , ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയിൽ മരണമടയുന്നവർക്കാണ് 30 ലക്ഷം രൂപ ലഭിക്കുക .

മറ്റു തരത്തിലുള്ള അപകടങ്ങൾ മുഖേന മരണമുണ്ടായാൽ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം ലഭിക്കും .

അപകടത്തിലോ , അക്രമത്തിലോ കാൽ , കൈ , കണ്ണ് എന്നിവ നഷ്ടപ്പെടുന്നവർക്ക് 7.5 ലക്ഷം രൂപ സഹായമായി ലഭിക്കും .

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

തീവ്ര സ്വഭാവമുള്ള സംഘടനകൾ , സാമൂഹ്യ വിരുദ്ധർ എന്നിവരുടെ ആക്രമണത്തിൽ അംഗഭംഗം സംഭവിക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക .

തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസഥർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ് .

തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ , ഡ്രൈവർ , ക്ലീനർ എന്നിവർക്കും നഷ്ട പരിഹാരത്തിന് അർഹതയുണ്ട് .

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയതി മുതൽ ഇത് പ്രാബല്യത്തിലുണ്ട് .

%d bloggers like this: