
തിരുവനന്തപുരം :
പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ . പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമ വിരുദ്ധമാണെന്നും പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് പരാതിയുണ്ടായിരുന്നു . പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്തത് അസോസിയേഷന് നേതാക്കളാണെന്നാണ് പരാതിയുയര്‍ന്നത് . നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയത് . വോട്ട് ചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷന് നേതാക്കളാണ് .
ബാലറ്റുകള്‍ സംഘടിപ്പിക്കുന്നത് സ്ഥലം മാറ്റ ഭീഷണിയുള്‍പ്പെടെ നടത്തിയിട്ടാണെന്നും പരാതിയുണ്ടായിരുന്നു . പരാതി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഡി.ജി.പി വിഷയത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷണം നടത്തുമെന്ന് അറിയിച്ചത് .