
തൃശൂർ :
ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ . കൊടകര മറ്റത്തൂർ സ്വദേശിയായ ശ്രീകാന്ത് , കൊളത്തൂർ സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത് . സംഭവത്തിൽ പത്തോളം പ്രതികളുണ്ടെന്നാണ് സൂചന .
ശ്രീകാന്തിന്റെ സുഹൃത്ത് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീക്ഷിണിപ്പെടുത്തി ശ്രീകാന്തും 6 കൂട്ടുകാരും ചേർന്ന് പെൺകുട്ടിയെ ക്രൂര ബലാൽസംഗം ചെയ്യുകയായിരുന്നു .
അതേ സമയം , കസ്റ്റഡിയിലെടുത്ത് ഒരു ദിവസം പിന്നിട്ടിട്ടും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല . പരാതിക്കു പിന്നിൽ രാഷ്ട്രീയ പകപോക്കൽ ഉണ്ടോ എന്നും സംശയിക്കുന്നു.
കൊരട്ടി ഭാഗത്ത് താമസിക്കുന്ന യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുമെന്നുമാണ് പരാതി .
*———————————————-*
*_COSMOS KERALA വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_*
https://chat.whatsapp.com/Jz2PVJAmMoC9eirVgtcZCR
*_COSMOS KERALAയുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_*
https://www.facebook.com/cosmoskerala.in/