പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ വെട്ടി കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ അധ്യാപികയെ ക്ലാസില്‍ വെട്ടിക്കൊലപ്പെടുത്തി. 23 വയസുകാരിയായ രമ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗായത്രി മെട്രികുലേഷന്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രാജശേഖര്‍ എന്നയാളാണ് രമ്യയെ കൊലപ്പെടുത്തിയത്.

രമ്യ സ്‌കൂളില്‍ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു. രമ്യയുടെ പിറകെ തന്നെ രേജശേഖരന്‍ സ്‌കൂളിലേക്ക് വരികയും രമ്യയുമായി വാഗ് വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് രമ്യയെ പ്രതി വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതക കാരണം എന്ന് പൊലീസ് പറഞ്ഞു. കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാജശേഖര്‍ രമ്യയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. ആറ് മാസം മുന്‍പ് രമ്യയുടെ വീട്ടില്‍ ചെന്ന് മകളെ വിവാഹം ചെയ്ത് നല്‍കണം എന്ന് മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രമ്യയുടെ വീട്ടുകാര്‍ അതിനെ അംഗീകരിച്ചില്ല.