CRIME NATIONAL

പ്രതിഷേധം ഫലം കണ്ടു: ഫാത്തിമയുടെ ആത്മഹത്യാ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

ചെന്നൈ:

ഐ.ഐ.ടി മദ്രാസ് വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ചെന്നൈ പൊലിസ് കമ്മിഷണര്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു.

അഡീഷണല്‍ കമ്മിഷണര്‍ മെഗലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ‘വൈകാതെ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കു’മെന്ന് അദ്ദേഹം എ.കെ വിശ്വനാഥന്‍ പറഞ്ഞു.

നവംബര്‍ 9നാണ് ഐ.ഐ.ടി മദ്രാസില്‍ ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വകുപ്പിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനു ശേഷം ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം രംഗത്തെത്തി.

READ ALSO  ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണം

ഫാത്തിമ മതാധിക്ഷേപം നേരിട്ടുവെന്നും ആത്മഹത്യയിലേക്ക് നയിച്ചത് അതാണെന്നും പിതാവ് ലത്തീഫ് ആരോപിച്ചിരുന്നു. ഫാത്തിമ തന്റെ ഫോണില്‍ കുറിച്ചുവച്ച ആത്മഹത്യാ കുറിപ്പുകളും കുടുംബം പുറത്തുവിട്ടിരുന്നു. ഐ.ഐ.ടിയിലെ അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, മിലിന്ദ് ബ്രാഹ്മെ, ഹേമചന്ദ്രന്‍ കാര എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

ഇത് പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. ഇതേത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഇടപെടുകയും അന്വേഷണ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

%d bloggers like this: