BREAKING NEWS KERALA Thrissur

പ്രധാനമന്ത്രിയുടെ സന്ദർശനം, കർശന സുരക്ഷയിൽ ഗുരുവായൂർ..

img

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ ഇന്നു രാവിലെ 9 മുതൽ ദർശന നിയന്ത്രണം. പന്തീരടി പൂജ കഴിഞ്ഞ് 10 മുതൽ 11′ 10 വരെയാണ് പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം.. 11.30 ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്ര മടയ്ക്കും. ഇതു വരെയുള്ള 20 മിനിറ്റ് ഭക്തർക്ക് പ്രവേശനമൊരുക്കാൻ പ്രൊട്ടോക്കോൾ തുടർച്ചമൂലം പറ്റുമെന്ന് ഉറപ്പില്ല, പ്രത്യക്ഷത്തിൽ ഇന്നത്തെ ഭക്ത സന്ദർശനം ഉച്ചക്ക് ശേഷം മാത്രമാവാനിടയുണ്ട്.ഗുരുവായൂരപ്പനെ തൊഴുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.1980 ൽ ഇന്ദിരയും, 1987 ൽ രാജീവും, 1994 ൽ നരസിംഹറാവുവും കണ്ണനെ തൊഴുതവരാണ്. രാജീവ് ഗാന്ധി നാരായണീയം 400 ആം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നു, റാവുവാകട്ടെ ഗുരുവായൂർ റെയിൽപാതയും ഉദ്ഘാടനം ചെയ്തിരുന്നു..ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിൽ പ്രധാനമന്ത്രിയെ പൂർണ്ണ കുഭം നൽകി സ്വീകരിക്കും, തുടർന്ന് കണ്ണനെ തൊഴുത് തൃപ്പടിയിൽ കാണിക്ക സമർപ്പിക്കും. ഉപദേവതകളെ തൊഴുത് പ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾ കൊണ്ട് സൗഭാഗ്യത്തിനുള്ള തുലാഭാരം വഴിപാടു നടത്തിയാവും അദ്ദേഹം മടങ്ങുക. നാഗർകോവിലിലെ ശുചീന്ദ്രത്തു നിന്നും 112 കിലോ താമരപ്പൂവാണ് തയ്യാറാക്കിയിരിക്കുന്നത്. താമരപ്പൂവൊന് 8 രൂപയും കിലോയ്ക്ക് 200 രൂപയുമാണ് നിരക്ക്…ദർശനത്തെ തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷം 11 .25 ന് ശ്രീകൃഷ്ണ സ്കൂൾ മൈതാനിയിലെ ബീജേപീ സംസ്ഥാന സമിതിയുടെ സമ്മേളനത്തിൽ 10 മിനിറ്റ് പ്രസംഗിക്കും.പ്രധാനമന്ത്രി വരുന്നതിന്റെ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ന് ഒരു വിവാഹത്തിനു മാത്രമേ അനുമതിയുള്ളു. അതാകട്ടെ രാവിലെ ആറിനും ഏഴിനുമിടയിൽ മാത്രം..

%d bloggers like this: