KERALA

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ.. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച ..

img

രണ്ടാം വട്ടം അധികാരത്തില്‍ എത്തിയതിന് പിന്നാലെ രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും.

ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം ബി ജെ പിയുടെ പൊതുപരിപാടിയിലും മോദി പങ്കെടുക്കും.

വെള്ളിയാഴ്ച രാത്രി 11.20ന് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് മോദി വിമാനം ഇറങ്ങും. എറണാകുളം ഗസറ്റ് ഹൗസിലായിരിക്കും രാത്രി തങ്ങുക. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക അവലോകന യോഗം ചേരും. നിപാ അടക്കമുള്ള വിഷയങ്ങള്‍ യോഗം വിലയിരുത്താന്‍ സാധ്യതയുണ്ട്.

READ ALSO  ഇന്ന് 4125 പേർക്ക് കോവിഡ് 19

ഹെലികോപ്ടര്‍ മാര്‍ഗമാണ് മോദി കൊച്ചിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോവുക. 11.30ന് ഗുരുവായൂരിലെത്തുന്ന അദ്ദേഹം ഉച്ചപൂജയ്ക്കു ശേഷം ദര്‍ശനം നടത്തും. തുടര്‍ന്ന് ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കും.

%d bloggers like this: