KERALA OBITUARY

പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി കെ മേനോന്‍ നിര്യാതനായി.

img

തൃശൂർ:

പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിര്യാതനായി. 70 വയസായിരുന്നു.

ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പു.രസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും.

കുറച്ചു നാളായി ആശുപത്രിയിലായിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് നില വഷളായത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം അൽപ്പം മുമ്പാണ് സ്ഥിരീകരിച്ചത്. 1949ല്‍ തൃശൂര്‍ പുളിയംകോട്ട് നാരായണന്‍ നായരുടെയും ചേരില്‍ കാര്‍ത്യായനി അമ്മയുടെയും മകനായാണ് ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ജനിച്ചത്.

ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. കേന്ദ്ര വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശകസമിതി അംഗമാണ്. 1978ല്‍ ഖത്തറില്‍ ഒരു പാകിസ്താനിയുടെ കമ്പനിയില്‍ സൂപ്പര്‍വൈസറായി പ്രവാസം തുടങ്ങിയ മേനോന്‍ ബെഹ്‌സാദ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ലോകമറിയുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനാണ്. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് 2009ല്‍ ഭാരതം മേനോന് പദ്മശ്രീ നല്‍കി ആദരിച്ചു.

നിയമപഠനം കഴിഞ്ഞ് തൃശൂര്‍ ജില്ലാകോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായി ജോലിചെയ്തശേഷമാണ് മേനോന്‍ ഖത്തറിലെത്തിയത്. ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്‌സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രേഡിങ് കമ്പനി, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്‌സാദ് ട്രേഡിങ് എന്റര്‍െ്രെപസസ്, ബെഹ്‌സാദ് ഷിപ്പ് ചാന്റലര്‍സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നഡ് എക്യുപ്‌മെന്റ് ആന്‍ഡ് ട്രേഡിങ്, ബെഹ്‌സാദ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യു.കെ.യില്‍ ബെഹ്‌സാദ് ഫ്യൂവല്‍സ്, സുഡാനില്‍ സ്റ്റീല്‍ കമ്പനി, കേരളത്തില്‍ സൗപര്‍ണിക ഗ്രൂപ്പ്, ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങി നിരവധി കമ്പനികൾ അദ്ദേഹത്തിന്റേതായുണ്ട്.

പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, വ്യവസായി പി.വി. സാമിയുടെ പേരിലുള്ള പി.വി.സാമി സ്മാരക പുരസ്‌കാരം തുടങ്ങി മേനോനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. ഭാര്യ: ജയശ്രീ കൃഷ്ണമേനോന്‍. അഞ്ജന ആനന്ദ്, ശ്രീരഞ്ജിനി റിതേഷ്, ജയകൃഷ്ണന്‍ മേനോന്‍ (ജെ.കെ. മേനോന്‍) എന്നിവര്‍ മക്കളാണ്.