
സച്ചിദാനന്ദൻ മാഷ് അവതാരികയും , KG ശങ്കരപ്പിള്ള പഠനവും നടത്തി തയ്യാറാക്കിയ പോളീവർഗ്ഗീസിന്റെ കവിതാ സമാഹാരം പ്രസിദ്ധീകരണത്തിനായി DC Books ന് അയച്ചുകൊടുത്തതിന്റെ മറുപടി മെയ്ലിലാണ്, DC Books എന്ന പ്രമുഖ പ്രസാധക സ്ഥാപനത്തിനു തന്നെ അപമാനകരമാകാവുന്ന നിലയിൽ പോളി എന്ന കലാകാരനെ അപമാനിക്കുന്ന വാക്യർത്ഥത്തിലുള്ള മറുപടി DC യുടെ മെയിലിൽ നിന്നു തന്നെ ശ്രീകുമാർ അയച്ചത്.
നിന്നെപ്പോലുള്ള കള്ളക്കവികളുടെ പുസ്തകം ഇറക്കാതിരിക്കാൻ തന്നെയാണ് താനീ സ്ഥാനത്തിരിക്കുന്നതെന്നും, കവിത നല്ലതായതു കൊണ്ടാണല്ലോ സച്ചിദാനന്ദൻ മാഷ് അവതാരികയെഴുതിയതെന്നും, KGയെപ്പോലൊരാൾ പഠന ക്കുറിപ്പ് തയ്യാറാക്കിയതെന്നും മറുപടി കൊടുത്തപ്പോൾ, അവരെപ്പോലും അപമാനിക്കും വിധം, കാശു കൊടുത്താൽ ആരുമെഴുതുമെന്ന മറുപടിയാണ് ഉണ്ടായത്,
തുടർന്ന് കേട്ടാലറക്കുന്ന ഭാഷയിലാണ് മെയിലുകൾ വന്നതെന്നും, സോഷ്യൽ മീഡിയായിൽ പബ്ലിഷ് ചെയ്യാൻ പോലും പറ്റാത്ത വിധമുള്ള പ്രയോഗങ്ങളാണ് അതിലുണ്ടായതെന്നും ,DC രവിയെപ്പോലുള്ള ഒരു വ്യക്തിയെക്കരുതിയാണ് വ്യക്തിഹത്യ ചെയ്തതിനെതിരെ നിയമനടപടികൾക്ക് മുതിരാതിരുന്നതെന്നും പോളി വർഗ്ഗീസ് കേരള ഓൺ ലൈനിന് അനുവധിച്ച ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖം താഴെ കേൾക്കാം..
പിന്നീട് DC യെ അറിയിക്കാമെന്ന് പലരും വാക്കു കൊടുത്തെങ്കിലും 6 മാസം കഴിഞ്ഞിട്ടും അതുണ്ടായില്ല, ഒടുവിൽ തന്നിലെ എഴുത്തുകാരനോടു തന്നെ വെറുപ്പുതോന്നാതിരിക്കാനും, എഴുത്ത് അവസാനിപ്പിക്കാവുന്ന മനോനിലയിൽ നിന്നും സ്വയം രക്ഷിക്കാനും ഫേസ് ബുക്കിലൂടെ പ്രതികരിക്കാൻ തീരുമാനിച്ചാണത്രെ പോസ്റ്റിട്ടത്..
പക്ഷേ ആ പോസ്റ്റിനടിയിൽ DC യുടെ ഉത്തരവാദപ്പെട്ടവർ പ്രതികരിക്കുകയും, അന്വേഷണം നടത്താമെന്ന് ഉറപ്പു പറയുകയും ചെയ്തു..ll
പിന്നീടാണ് നടപടികൾ ഉണ്ടായ വിവരം ഫോണിൽ വിളിച്ചറിയിച്ചത്. ആ ഉത്തരവാദിത്ത്വം വേണ്ടുംവിധം ചെയ്ത DC ഗ്രൂപ്പിനോട് ആദരവുണ്ടെന്നു പോളി അറിയിച്ചു. തന്നിലെ എഴുത്തുകാരനെ ഉണർത്താൻ ആ ഒരു നിലപാടിനായി, അതിൽ തനിക്ക് നന്ദിയുണ്ടെന്നും പോളി അറിയിച്ചു.. തന്റെ സഹോദരനുമായി സൗഹൃദമുണ്ടായിരുന്ന ശ്രീകുമാറിന് എന്നോ ഉണ്ടായ വ്യക്തിവിരോധമാവാം തന്നോടിത്തരമൊരു മോശം പ്രതികരണത്തിനു കാരണമായതെന്നു പോളി വർഗ്ഗീസ് കരുതുന്നു.
പോളിയുടെ FB പോസ്റ്റ്
https://m.facebook.com/story.php?story_fbid=10218688317140766&id=1283735713