KERALA വിദ്യാഭ്യാസം.

പ്രവേശന ഉത്സവത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു..

img

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു.1 മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഒരുമിച്ചു തുറക്കുന്നതാണ് ഇത്തവണത്തെ സവിശേഷത.

സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മുഖ്യമന്ത്രി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ വര്‍ണ്ണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

രണ്ട് മാസക്കാലത്തെ അവധിയാഘോഷങ്ങള്‍ക്ക് വിട.ഇനി ക്ലാസ് മുറികളിലേക്ക്. സ്‌കൂളുകള്‍ തുറക്കുന്നതോടെ ഒരു പുതിയ അധ്യയന വര്‍ഷത്തിന് കൂടി തുടക്കമാവുകയാണ്.1 മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വര്‍ഷത്തിന്റെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിരുന്നു. ഇത്തവണയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

അതേസമയം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുളള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെയുളള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം പുതിയ അധ്യയനവര്‍ഷത്തെ കലുഷിതമാക്കാനാണ് സാധ്യത. ജില്ലാ തലങ്ങളില്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കാനും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

%d bloggers like this: