NATIONAL POLITICS

പ്രിയങ്കക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി..

img

ന്യൂഡൽഹി :

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ വദ്രക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ ബാലാവകാശ കമ്മീഷൻ കത്ത് നൽകി . ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത് .

ഉത്തർപ്രദേശിലെ അമേഠിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ വദ്ര നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കുട്ടികളെ ഉൾപ്പെടുത്തിയത് . പ്രിയങ്കയുടെ സാന്നിധ്യത്തിൽ കുട്ടികൾ പ്രധാനമന്ത്രിക്കെതിരെ മോശവും അപമാനകരവുമായ വാക്കുകകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു . ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകിയത് .

READ ALSO  ന്യൂനമര്‍ദ്ദം ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് തുറന്നു

ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനൊപ്പം ലഭിച്ച ദൃശ്യങ്ങളിൽ കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷൻ കത്തിൽ വ്യക്തമാക്കുന്നു .

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും കുട്ടികളെ ഉൾപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ ഇതിന് മുൻപ് കത്ത് മുഖേന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു .

%d bloggers like this: