KERALA വിദ്യാഭ്യാസം.

പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് മെയ് 24ൽ നിന്ന് 25ലേക്ക് മാറ്റി..

img

തിരുവനന്തപുരം:

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് മേയ് 24ൽ നിന്നും 25ലേക്ക് മാറ്റി. എസ്.എസ്.എൽ.സി പുനഃപരിശോധന ഫലം കൂടി അലോട്ട്മെന്റിന് പരിഗണിക്കാൻ വേണ്ടിയാണ് ഒരു ദിവസം നീട്ടിയത്.

●പുനഃപരിശോധന ഫലം വ്യാഴാഴ്ച (ഇന്ന്) ഉച്ചയോടെ പ്രസിദ്ധീകരിക്കാനാണ് പരീക്ഷ ഭവന്റെ ശ്രമം.

● പുനഃപരിശോധനയിൽ മാർക്ക് വർധിക്കുന്നവരുടെ അപേക്ഷയിൽ ഇൗ മാറ്റം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തന്നെ വരുത്തും. *(അതായത് ഗ്രേഡിൽ മാറ്റം വന്ന വിദ്യാർത്ഥികൾ പ്രത്യേക അപേക്ഷകൾ സമർപ്പിക്കുകയോ മറ്റോ ചേയ്യേണ്ടതില്ല)*. പരീക്ഷ ഭവനിൽ നിന്ന് മാർക്ക് വിവരങ്ങൾ നേരിട്ട് ശേഖരിച്ചായിരിക്കും മാറ്റം വരുത്തുക.

READ ALSO  ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19

● മാർക്ക് മാറ്റം കൂടി പരിഗണിച്ചുള്ള ഒന്നാം അലോട്ടമെന്റ് മേയ് 25ന് രാവിലെ പ്രസിദ്ധീകരിക്കും.

● *അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ 25നും 27നും പ്രവേശനം നേടാം.*

● 29ന് പ്രസിദ്ധീകരിക്കാനിരുന്ന രണ്ടാം അലോട്ട്മെന്റ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം 30നായിരിക്കും പ്രസിദ്ധീകരിക്കുക. അത് പ്രകാരം 30നും 31നും സ്കൂളുകളിൽ പ്രവേശനം നേടാം.

കൂടുതൽ വിവരങ്ങൾക്ക്
പയ്യന്നൂർ ബോംബെ ഹോട്ടലിനു സമീപമുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

*

%d bloggers like this: