
ന്യൂഡല്‍ഹി :ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക്ക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യയുടെ മുന്‍ നിര പോര്‍വിമാനമായ സുഖോയില്‍ നിന്നും വിക്ഷേപിച്ച് നടത്താനിരുന്ന പരീക്ഷണം ഇന്ത്യന്‍ വ്യോമസേന നീട്ടിവച്ചു . ഫോനി ചുഴലിക്കാറ്റ് തീവ്രത പ്രാപിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരീക്ഷണം നീട്ടി വയ്ക്കാന്‍ തീരുമാനിക്കുന്നത് .ചൊവ്വാഴ്ചയോടെ ഫോനി കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പറയുന്നത് . ഈ ആഴ്ച തന്നെ പരീക്ഷണം നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് . നിലവില്‍ ചെന്നൈ തീരത്ത് നിന്ന് 880 കിലോമീറ്റര്‍ അകലെയാണ് ഫോനിയുടെ സഞ്ചാരപാത . വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി വടക്ക് കിഴക്ക് ദിശയിലേക്ക് മാറി സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍ . മെയ് ഒന്നിന് ശേഷം ഫോനി ഒഡീഷ തീരത്തേക്ക് നീങ്ങും .ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ ബ്രഹ്മോസ് മ്രിസൈല് വ്യോമ പതിപ്പിന്റെ പരീക്ഷണം താത്കാലികമായി നീട്ടി വയ്ക്കുകയാണെന്നും , എന്നാല്‍ വൈകാതെ തന്നെ പരീക്ഷണം പൂര്‍ത്തിയാക്കുമെന്നും ഗവണ്മെന്റ് വൃത്തങ്ങളെ സൂചിപ്പിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു .റഷ്യന്‍ നിര്‍മ്മിത സുഖോയ്-30 എം.കെ.ഐയില്‍ നിന്ന് ബ്രഹ്മോസ് പരീക്ഷിക്കാനൊരുങ്ങുന്നത് ഇത് രണ്ടാം തവണയാണ് . ഇന്ത്യയുടെ അത്യന്താധുനിക പോര്‍വിമാനമാണ് സുഖോയ്-30 എം.കെ.ഐ .മുന്‍പ് 250 കിലോമീറ്റര്‍ ദൂര പരിധിയിലായിരുന്നു പരീക്ഷണം . നിലവില്‍ 290 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈലാണ് പരീക്ഷിക്കുന്നത് . പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മോസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും .ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് . പാകിസ്ഥാനിലെ ബാലാകോട്ടില്‍ സൈന്യം നടത്തിയതു പോലുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഭാവിയില്‍ നടത്തേണ്ടി വന്നാല്‍ അതിന് ഉപയോഗിക്കാനാകുമോ എന്ന് തെളിയിക്കുന്നതിനാണ് പരീക്ഷണം . വ്യോമ സേനയുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത് . ശബ്ദത്തിന്റെ 2.8 ഇരട്ടി വോഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിക്കുന്നത് . കരയില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം . വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈലിന് രണ്ടര ടണ്‍ ഭാരമുണ്ട് .2002 സെപ്റ്റംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത് . എന്നാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004ലാണ് .242 സുഖോയ് പോര് വിമാനങ്ങളാണ് നിലവില്‍ വ്യോമസേനയ്ക്കുള്ളത് .