AUT0 DOCTOR GENERAL

ബാഡ്ജ് എഞ്ചിനീയറിംഗ്… മനേഷ് ഉമ്മൻ എഴുതുന്നു…..

img

ഇന്നത്തെ ഓട്ടോ ഡോക്ടറിൽ നമ്മൾ ബാഡ്ജ് എഞ്ചിനീയറിംഗ് നെ കുറിച്ച ഒന്ന് പരിചയപെടുത്താമെന്ന ഉദ്ദേശിക്കുന്നു .

ലോകത്തിൽ ഒരു പോലെ മുഖ സാമ്യമുള്ള ഏഴുപേർ ഉണ്ടന്നാണ് പറയപ്പെടുന്നത് . സത്യമോ മിഥ്യയോ എന്ന അറിയില്ല . എന്നിരുന്നാലും അത് അവിടെ നിൽക്കട്ടെ. എന്നാൽ യാഥാർഥ്യമായതും അധികം നമ്മൾ ആരും ശ്രദിക്കപ്പെടാത്ത ഇത്പോലെ ഒരു കാര്യമുണ്ട് വാഹനലോകത്തിൽ.

ഒരേ പോലെ മുഖച്ഛായയുള്ള വാഹനങ്ങൾ അതും വ്യത്യസ്ത കമ്പനികളുടെയും.
ആ ഒരു പ്രതിഭാസത്തിന് ആണ് ബാഡ്ജ് എഞ്ചിനീയറിംഗ് എന്ന അറിയപ്പെടുന്നത് . ഉദാ: റെനോ , നിസ്സാൻ …
ഇതുപോലെ ബാഡ്ജ് എഞ്ചിനീയറിംഗ് നടത്തിയ അനേക വാഹനങ്ങൾ വർഷങ്ങൾക് മുമ്പ് ഇന്ത്യൻ നിരത്തുകളിൽ കാണപ്പെട്ടിട്ടുണ്ട് . 80 കാലഘടങ്ങളിൽ കണ്ടുവന്നിട്ടുള്ള ഹിന്ദുസ്ഥാൻ മോട്ടേഴ്സിന്റെ കോണ്ടെസ്സ് ആണ് അത്തരത്തിൽ ഇന്ത്യയിൽ ഇറങ്ങിയ ആദ്യ വാഹനം എന്ന വേണമെങ്കിൽ അവകാശപ്പെടാം.

അമേരിക്കൻ കമ്പനി ആയ ജനറൽ മോട്ടോഴ്സിന്റെ സാഹോദര്യ സ്ഥാപനം ആയിട്ടുള്ള ‘Vauxhall Victor Fe ‘ എന്ന മോഡൽ ആണ് ഇവിടെ Contessa ആയിട്ട് പരിണാമപ്പെട്ടത്. പിന്നീട് പ്രീമിയർ ഓട്ടോമൊബൈൽസ് നിസ്സാന്റെ സഹകരണത്തോടു കൂടി NE118 എന്ന കാർ നിരത്തിൽ ഇറക്കിയിരുന്നു . ഫിയറ്റ് 124 ന്റെ ഉടൽ കടം എടുത്തായിരുന്നു ആ മോഡൽ ഇന്ത്യയിൽ ഇറങ്ങിയത്. ഹൃദയം നിസ്സാന്റ്റെയും.
1982 ഏഷ്യാഡിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ PT ഉഷക്ക് അന്ന് മുഖ്യമന്ത്രി ആയിരുന്ന കെ.കരുണാകരൻ സമ്മാനിച്ച അന്നത്തെ സൂപ്പർ ലക്ഷറി സ്റ്റാൻഡേഡാർഡ് 2000 എന്ന മോഡൽ നമ്മൾ ചിലരെങ്കിലും ഓർത്തിരിപ്പുണ്ടാക്കും . അത് ഇംഗ്ലണ്ട് ന്റെ റോവർ ‘SD1 ‘ എന്ന വാഹനം ആണ് . പിന്നീട ടാറ്റയും റോവറും ആയി ചേർന്ന് അവരുടെ ആദ്യ ചെറു കാർ ആയ ഇന്ഡിക്ക ബ്രിട്ടനിൽ സിറ്റി റോവർ എന്ന നാമകരണം ചെയ്ത അവതരിപ്പിച്ചു .
എന്നാൽ അക്കാലത്തു നാമമാത്രമായിട്ട് ആണ് ഈ ബാഡ്ജ് എഞ്ചിനീറിങ് നടന്നിട്ടുള്ളതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ വാഹനങ്ങളും ഇന്ന് ആ പ്രതിഭാസത്തിന് അടിമപ്പെടിരിക്കുന്നു .
മാരുതിയുടെ ഏറ്റവും ആകർഷണീയമായ മോഡൽകുളിൽ ഒന്നാണ് റിറ്റ്സ് ഉം വാഗൺ R ഉം ഈ രണ്ടു വാഹനങ്ങളും ജർമൻ നിര്മാതാക്കൾ ആയ ഒപെൽ ന്റെ Agila ന്ന മോഡലിൽ നിന്നാണ് ഉത്ഭവിച്ചത്.
അത് പോലെ നമ്മുക് ഏവർക്കും സുപരിചതമായിരുന്ന SX4 ഫിയറ്റിന്റെ sedici . സിയാസ് ഫിയറ്റ് viaggio . അധികം വൈകാതെ ടൊയോട്ട മാരുതി എന്ന ഒരു സങ്കര ഇനം നമ്മുടെ നിരത്തുകളിൽ പ്രതീക്ഷികാം.
ഇതൊക്കെആണെങ്കിലും സ്കോഡ, ഔഡി, ഫോൾക്സ്വാഗൺ എന്നീ മൂന്ന് വാഹനങ്ങളും ഒരു കുടംബത്തിൽ നിന്നും വരുന്നവരാനാണ് . ആയതിനാൽ ആണ് Vento – Rapid എന്നിവക്കും Jetta , A3 laura കാറുകൾക് സമാനമായ രൂപകൽപന കൊടുത്തിരിക്കുന്നത് .

%d bloggers like this: