GENERAL NATIONAL

ബാബരി മസ്ജിദ് സ്വമേധയാ വിട്ടുകൊടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി, എന്നാല്‍ മറ്റു പള്ളികള്‍ ഇനി മുസ്ലിങ്ങള്‍ പൂര്‍ണമനസ്സോടെ വിട്ടുകൊടുക്കണം: വീണ്ടും വിചിത്ര വാദവുമായി കെ.കെ മുഹമ്മദ്.

കര്‍ണാടക :

ബാബരി മസ്ജിദിന് മുന്‍പ് ഇവിടെ രാമക്ഷേത്രമുണ്ടായിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ.കെ മുഹമ്മദ് വീണ്ടും വിചിത്ര വാദവുമായി രംഗത്ത്. ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസരം മുസ്ലിങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അതിനാല്‍ മധുരയിലെയും വാരാണസിയിലെയും പള്ളികളുടെ കാര്യത്തില്‍ ഇങ്ങനെ ഉണ്ടാവരുത്. അത് സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

മംഗളൂരുവില്‍ നടക്കുന്ന ലിറ്റ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന് സമാനമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ അവകാശ വാദമുന്നയിക്കുന്ന പള്ളികളാണ് വരാണസിയിലെയും മഥുരയിലേത്തും. ബാബരി മസ്ജിദ് സ്വമേധയാ വിട്ടുനല്‍കാനുള്ള അവസം ചില മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍മാരുടെ ഇടപെടല്‍ കൊണ്ടാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO  റബ്ബര്‍ വിപണനത്തിന് ഇ പ്ലാറ്റ്‌ഫോം : അപേക്ഷ ജൂലൈ 30 വരെ സമര്‍പ്പിക്കാം

ബാബരി വിധി പ്രഖ്യാപനം വന്ന ശേഷം അതിന് സ്വഗതം ചെയ്ത് സംസാരിച്ച ഈ മുന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥന്‍ ഇത്തവണ ഏറെ വിചിത്രമായ വാദങ്ങളാണ് പുതിയ പ്രഖ്യാപനത്തോടൊപ്പം പറഞ്ഞിട്ടുള്ളത്. മുസ്ലിം രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലെ ശ്രീരാമനെപ്പോലെയുള്ള ഹീറോകളെ നമ്മള്‍ ഏറ്റെടുക്കണമെന്നും ഹിന്ദുമതം സഹിഷ്ണുതയുള്ളതുകൊണ്ടാണ് ഹിന്ദു ഭൂരിപക്ഷ രാജ്യമായിട്ടും ഇന്ത്യ മതേതരമായി നിലനില്‍ക്കുന്നതെന്നും പറഞ്ഞ കെ.കെ മുഹമ്മദ് ഇന്ത്യന്‍ പൈതൃകങ്ങളെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

READ ALSO  കൊറോണക്കാലജീവിതം എന്തു പഠിപ്പിച്ചു?: ഉപരാഷ്ട്രപതി

അയോധ്യയില്‍ സത്യം പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തതെന്ന സൂചിപ്പിച്ച അദ്ദേഹം ഒരു മുസ്ലിം എന്ന നിലയില്‍ സത്യം പറയാന്‍ തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും സെമിനാറില്‍ പറഞ്ഞു. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലപാടുകളിലെല്ലാം ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാദങ്ങള്‍ നിരത്തിയ കെ.കെ മുഹമ്മദ് രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വിധിക്ക് ശേഷവും സമാനനിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. അതേസമയം രാജ്യത്ത് വീണ്ടും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് കലുഷിതമായ സാഹചര്യം ഉണ്ടാക്കുന്ന തരത്തിലാണ് കെ.കെ മുഹമ്മദിന്റെ പുതിയ വാദമെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

READ ALSO  ഉത്രയെ കൊന്നത് താൻ തന്നെയെന്ന് സൂരജ്.

%d bloggers like this: