GENERAL KERALA POLITICS

ബിജെപി സംസ്ഥാന കെ സുരേന്ദ്രൻ നടത്തിയ അഴിമതികളുടെ “രസിക്കാത്ത സത്യങ്ങൾ” നെല്ല് ഡോട്ട് കോമിൽ.

img
BJP യിലെ പ്രമുഖ നേതാവായ കെ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ പാർട്ടി ഗ്രൂപ്പുകളിൽ തന്നെ പ്രചരിക്കുന്നു എന്ന തെളിവുകളും ആരോപണങ്ങളുമായി ഓൺലൈൻ മാധ്യമമായ നെല്ല് ഡോട് കോം..

ആ ആരോപണങ്ങൾ താഴെ…

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പിച്ച കെ സുരേന്ദ്രൻ നടത്തിയ അഴിമതികളുടെ “രസിക്കാത്ത സത്യങ്ങൾ” ബിജെപി വാട്ടസ്ആപ് ഗ്രൂപ്പുകളിൽ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പിച്ച കെ സുരേന്ദ്രൻ നടത്തിയ അഴിമതികളുടെ

കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. കെ സുരേന്ദ്രൻ ഫണ്ട‌് വെട്ടിപ്പിനൊപ്പം വോട്ടുകച്ചവടവും നടന്നതായി ആരോപിച്ച‌് മറുപക്ഷം സുരേന്ദ്രനെതിരെ ലഘുലേഖ പുറത്തിറക്കി. ബിജെപിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് “രസിക്കാത്ത സത്യങ്ങൾ” എന്ന പേരിൽ പുറത്തിറക്കിയ ലഘു രേഖ പ്രചരിക്കുന്നത്. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിൽനിന്നാണ‌് ലഘുലേഖ പ്രചരണം തുടങ്ങിയത‌്. സംസ്ഥാന ഭാരവാഹികൾക്കും ദേശീയ നേതൃത്വത്തിനുമെല്ലാം ഇതിന്റെ കോപ്പി ലഭിച്ചു.

READ ALSO  ഇന്ന് 6324 പേർക്ക് കോവിഡ് 19

പത്തനംതിട്ടയിൽ സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ച യുഡിഎഫിലെ അടൂർ പ്രകാശുമായി ചേർന്ന‌് വോട്ടുകച്ചവടം നടത്തിയെന്നാണ‌് പ്രധാന ആക്ഷേപം. അടൂർ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലിൽ ചർച്ച നടത്തി. ഈയടുത്ത‌് ബിജെപിയിൽ തിരിച്ചെടുത്ത വി വി രാജേഷും ചർച്ചയിൽ പങ്കാളിയായെന്ന‌് ലഘുലേഖ പറയുന്നു.

ആറ്റിങ്ങലിൽ പ്രകാശിന‌് ബിജെപി വോട്ട‌് മറിച്ചുനൽകും. അടൂർ പ്രകാശ‌് വിജയിച്ചാൽ കോന്നിയിലെ ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായെത്തും. അപ്പോൾ പ്രത്യുപകാരമായി പ്രകാശ‌് കോൺഗ്രസ‌് വോട്ട‌ുകൾ നൽകി സഹായിക്കുമെന്നും ധാരണയുണ്ടാക്കി. വോട്ടുകച്ചവടത്തിൽ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും ‘രസിക്കാത്ത സത്യങ്ങൾ’ എന്ന പേരിട്ട ലഘുലേഖയിലുണ്ട‌്.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ഇതോടൊപ്പം തെരഞ്ഞെടുപ്പ‌് ഫണ്ട‌് വെട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും ലഘുലേഖയിലുണ്ട‌്. ബിജെപി സംസ്ഥാന നേതൃത്വം പത്തനംതിട്ടയിൽ പ്രചാരണത്തിനായി അഞ്ചുകോടി രൂപ നൽകി. കൂടാതെ പല പ്രമുഖരിൽനിന്നായി 2.85 കോടിയും സമാഹരിച്ചു. ഒരു മഠത്തിൽനിന്ന‌് 15 ലക്ഷം, ജ്വല്ലറി ഉടമയടക്കമുള്ളവർ പത്തുലക്ഷം, എൻആർഐ സെൽ പത്തുലക്ഷം തുടങ്ങിയ തുകകൾ മാത്രമാണ‌് കണക്കിൽപ്പെടുത്തിയതെന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോക‌്സഭാ–-നിയമസഭാ തെരഞ്ഞെടുപ്പുകളിലായി കാസർകോട്ടും മഞ്ചേശ്വരത്തും മത്സരിച്ചപ്പോഴും ഫണ്ട‌് വെട്ടിച്ച ആരോപണമുയർന്നതും ലഘുലേഖയിൽ സൂചിപ്പിച്ചിട്ടുണ്ട‌്.

അതേസമയം ആരോപണവും ലഘുലേഖയും സുരേന്ദ്രൻ വിഭാഗം തള്ളി. സംസ്ഥാന പ്രസിഡന്റ‌് പദം നഷ‌്ടമാകുമെന്ന ഭീതിയിൽ പി എസ‌് ശ്രീധരൻ പിള്ള പക്ഷമാണ‌് ഇതിനു പിന്നിലെന്ന‌് ഇവർ കുറ്റപ്പെടുത്തുന്നു

READ ALSO  ഐ.എച്ച്.ആര്‍.ഡി. അപേക്ഷ ക്ഷണിച്ചു

%d bloggers like this: