CINEMA KERALA

ബിനീഷിനെതിരെ ജാതീയ അധിക്ഷേപമുണ്ടായിട്ടില്ല, അനിലിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്.. ഫെഫ്ക്ക.

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. അതില്‍ തുറന്ന ഖേദപ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. മറ്റൊരു നടപടി അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഇല്ല. ഇനി മാപ്പ് പറയേണ്ടെന്നാണ് ബിനീഷിന്റെയും നിലപാടെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയ നിരപേക്ഷവും മതനിരപേക്ഷവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഫ്ക. അനില്‍ – ബിനീഷ് വിഷയത്തില്‍ ജാതീയമായ ചര്‍ച്ചയും അതിവായനയും നടന്നതില്‍ വേദനയുണ്ട്. വര്‍ഗപരമായ പരാമര്‍ശമുണ്ടായെന്ന ആരോപണത്തില്‍ പക്ഷംപിടിക്കില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം അനില്‍ രാധാകൃഷ്ണ മേനോനൊടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ ആവര്‍ത്തിച്ചു.

READ ALSO  സംസ്ഥാനത്ത് പഞ്ചായത്ത് വിഭജനം വരുന്നു; നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ക്ക് സാധ്യത..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: