CINEMA

ബിന്ദു ശ്രീഹരിയുടെ “ടിക്ടോക് ” സോഷ്യൽ മീഡിയയിൽ വൈറൽ. 450 K പ്രേക്ഷകർ..

img

ഇന്ന് പ്രായഭേഭമെന്യേ ഏവരുടെയും ആവേശമാണ് ടിക് ടോക് എന്ന മാധ്യമം. മുൻപ് തമിഴ് ഭാഷയെ കളിയാക്കുന്നു എന്നു പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി അത് നിരോധിക്കുമെന്നു പറഞ്ഞെങ്കിലും, തമിഴ് യുവതയുടെ പ്രതിഷേധം ഭയന്ന് പിൻമാറുകയുണ്ടായി.

കാര്യമെന്തു തന്നെയായാലും കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് ടിക് ടോക് യുഗത്തിന്റെ പിടിയിലാണ്, അവർ അഭിനയിക്കുകയും , ആസ്വദിക്കുകയും ചെയ്യുന്നു.15 സെക്കന്റിന്റെ സകല സാധ്യതകളും ഉപയോഗിച്ച് അഭിനയിച്ച് ഫലിപ്പിക്കുകയും, അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പലരും ഇന്ന് ടിക് ടോക്കിലുണ്ട്.

എന്നാൽ 15 വർഷം അഭിനയരംഗത്തു നിന്നും മാറി നിന്ന് കുടുംബ ജീവിതത്തിൽ ഒതുങ്ങിപ്പോയ പഴയ കാല സീരിയൽ നായികയായ ശ്രീ ബിന്ദു ശ്രീഹരിയുടെ ടിക്ടോക് വീഡിയോ ഒരു FB പേജിൽ 5 ലക്ഷത്തോളം പ്രേക്ഷകരെ നേടി സോഷ്യൽ മീഡിയയെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ്.

FB പോസ്റ്റിന്റെ Link താഴെ:

https://m.facebook.com/story.php?story_fbid=634934620253211&id=194401820973162

ഹൃദയരാഗം ശാന്ത ഗീതം എന്ന മണി അയ്യമ്പുഴ, ഷിബു ഇഛാമഠം എന്നിവർ അഡ്മിൻമാരായ FB പേജിൽ ശ്രീകാന്ത് എന്നയാൾ മാർച്ച് 20ന്പോസ്റ്റു ചെയ്ത ബിന്ദു ശ്രീഹരിയുടെ അഞ്ചോളം ടിക് ടോക് ഒന്നിച്ചു ചേർത്ത വീഡിയോ വെറും 22 ദിവസങ്ങൾക്കുള്ളിൽ അഞ്ച് ലക്ഷം പ്രേക്ഷകരിലേക്ക് അടുത്ത് അത്ഭുതം സൃഷ്ടിക്കുന്നത്..

1998-2006 കാലഘട്ടത്തിൽ ദൂരദർശൻ ഹിറ്റ് സീരിയലുകളായ JRപ്രൊഡക്ഷൻസിന്റെ മധു മോഹൻ സംവിധാനം ചെയ്ത മാനസി, ഉണ്ണിക്കുട്ടന്റ ലോകം, സ്നേഹസീമ, എം ടി കഥകൾ, ഒറ്റയടിപ്പാത, ശാന്തിവനം, കുടുംബവിളക്ക്, സ്വന്തം എന്നിവ അടക്കം പ്രമുഖ സീരിയലുകളിൽ പ്രധാന വേഷത്തിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഇവർ ഇടവേളകൾക്ക് ശേഷം 2014ൽ സൂര്യ ചാനലിലെ സ്ത്രീത്വം എന്ന സീരിയലിൽ ആണ് അഭിനയിച്ചിരുന്നത്.

സ്ത്രീത്ത്വം എന്ന സീരിയലിൽ നിന്ന്…

സീരിയൽ രംഗത്തെത്തും മുൻപ് പി കെ വേണുക്കുട്ടൻ നായരുടേതടക്കം പ്രശസ്തമായ എട്ടോളം പ്രൊഫഷണൽ നാടകങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട് എന്നതിന്റെ മികവ് അവരിലെ പ്രതിഭയിൽ നമുക്ക് കാണാം.ഏതായാലും ഇടവേളകൾ ഒരു കലാകാരിയുടെ അഭിനയ മികവിനെ ഒരിക്കലും ഇല്ലാതാക്കില്ല എന്ന് ഇവർ നമ്മെ ബോധ്യപ്പെടുത്തുന്നു. ആരെങ്കിലും ഇവരെ ഒന്നു സീനിമയിലെടുക്കു എന്ന് പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത് ഇതിന്റെ തെളിവാണ്.

ശ്രീ ബിന്ദു ശ്രീഹരിയിലെ കലാകാരിയായ നാട്യ പ്രതിഭയ്ക്ക് ദി കേരള ഓൺ ലൈനിന്റെ അഭിനന്ദനങ്ങൾ..

%d bloggers like this: