POLITICS

ബിരുദമില്ലെന്ന് സമ്മതിച്ച സ്മൃതി ഇറാനിയെ പാട്ടിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്.

img

അമേഠി: ബിരുദം ഉണ്ടെന്നും ഇല്ലെന്നുമുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് സത്യവാങ് മൂലങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ്. സ്മൃതി നായികയായ ടെലിവിഷൻ സീരിയലിന്‍റെ പേരിനും അതിലെ പാട്ടിനും പാരഡിയൊരുക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുർവേദ്ദി സ്മൃതിയെ പരിഹസിച്ചു. കോണ്‍ഗ്രസ് എത്ര കളിയാക്കുന്നുവോ അത്രയും കഠിനാധ്വാനം താൻ അമേഠിയിൽ നടത്തുമെന്ന് സ്മൃതി തിരിച്ചടിച്ചു.
2004-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തിൽ സ്മൃതി ഇറാനി അവകാശപ്പെട്ടത് തനിക്ക് ബിഎ ബിരുദം ഉണ്ടെന്നാണ് എന്നാൽ സ്മൃതിക്ക് പ്ലസ് ടു യോഗ്യതയേ ഉള്ളൂവെന്ന് വിവരം പിന്നീട് പുറത്തു വന്നു.

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഇത്തവണ അമേഠിയിൽ നല്‍കിയ സത്യവാങ് മൂലത്തിൽ സ്മൃതി ഇറാനി സമ്മതിച്ചു. ഇതോടെയാണ് സ്മൃതി അഭിനയിച്ച സാസ് ബഹു സീരിയിലന്‍റെ പേരും അതിലെ പാട്ടും സ്മൃതിയെ കളിയാക്കാൻ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. സീരയിലിന്‍റെ പേര് ക്യോയ്കി മന്ത്രി ഭി കബി ഗ്രാജുവേറ്റ് ധി എന്നാക്കി മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ പരിഹാസം..

യോഗ്യതകള്‍ മാറിക്കൊണ്ടിരിക്കുന്നു. പുതിയ രൂപങ്ങളുണ്ടാകുന്നു. ഒരു ബിരുദം വരുന്നു, മറ്റൊന്ന് പോകുന്നു. പുതിയ സത്യവാങ് മൂലങ്ങള്‍ രൂപപ്പെടുന്നു… സ്മൃതിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദ്ദി പറഞ്ഞു. പക്ഷേ കളിയാക്കൽ മാത്രമല്ല വിഷയം കാര്യമായിട്ടു തന്നെയാണ് കോണ്‍ഗ്രസ് എടുക്കുന്നത് . ബിരുദമുണ്ടെന്ന് സ്മൃതിയുടെ വ്യാജ സത്യവാങ്മൂലം ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അമേഠിയിൽ രാഹുൽ ഗാന്ധിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്മൃതിക്കെതിരെ ബിരുദ വിഷയം ശക്തമായി ഉപയോഗിക്കാൻ തന്നെയാണ് കോണ്‍ഗ്രസ് നീക്കം.

%d bloggers like this: