NATIONAL പരിസ്ഥിതി.

ബിഹാറിൽ മിന്നലേറ്റ് 18 പേർ മരിച്ചു.

img

പാറ്റ്ന:

ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലിൽ 18 പേർ മരിച്ചു. ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നൽ ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് കനത്ത മഴയ്ക്കൊപ്പം മിന്നലും സംസ്ഥാനത്ത് ശക്തമായത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാലു മാസത്തിൽ രാജ്യത്ത് 1311 പേർ മിന്നലേറ്റു മരിച്ചതായാണ് സർക്കാർ കണക്കുകൾ