
റായ്പൂര്‍ :
ഛത്തീസ്ഗഡിലെ ബി.ജെ.പി എം.എല്‍.എ ഭീമ മാണ്ഡവിയും നാല് പൊലീസുകാരും കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മാവോയിസ്റ്റ് ഭീകരന് മാഡ്വി മുയ്യയെ (ജോഗ കുഞ്ചം) സുരക്ഷ സേന വധിച്ചു .
ദന്തേവാഡ വനമേഖലയില്‍ ജില്ല റിസര്‍വ് ഗാര്‍ഡും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനെടുവിലാണ് വെടിവയ്പ്പുണ്ടായത് . തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാഡ്വി മുയ്യ കൊല്ലപ്പെട്ടത് . പ്രദേശത്ത് തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി ദന്തേവാഡ എസ്.പി വ്യക്തമാക്കി .
കഴിഞ്ഞ വര്‍ഷം ദന്തേവാഡയില്‍ ദുരദര്ശന് ക്യാമറാമാനും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകരാക്രമണത്തിന് പിന്നിലും ഇയാളാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി . ഏപ്രില്‍ ഒന്‍പതിനാണ് ബി.ജെ.പി എം.എല്‍.എക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ഭീകരാക്രമണമുണ്ടായത് . ബസ്തര്‍ മേഖലയില്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ആക്രമണം .
നക്സല്‍ കമാന്‍ഡറായ ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്നു .