പരിസ്ഥിതി. സാഹിത്യം.

“ഭാഗിദാരി” എന്ന പരിസ്ഥിതി സ്ത്രീ കൂട്ടായ്മ.. ദിരാർ ചേനം എഴുതുന്നു..

img

മാധ്യമപ്രവര്‍ത്തകന്‍ തിരക്കഥാകൃത്ത് എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ശ്രദ്ധേയനായ ദിരാര്‍ ചേനം എഴുതുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ക്രിയാത്മകമായ ബദലുകൾ കണ്ടെത്തുക എന്ന പരിസ്ഥിതി പ്രവർത്തകയായ ഷേർലിയുടെ അന്വേഷണമാണ് ഭാഗിദാരി എന്ന സ്ത്രീകൂട്ടായ്മയുടെ രൂപികരണത്തിന് കാരണം.

2012 ലാണ് അത് രൂപം കൊള്ളുന്നത്. പ്രശസ്ത എഴുത്തുക്കാരൻ ആനന്ദാണ് ആ പേര് നിർദ്ദേശിച്ചത്. ഇന്തൃയിലെ സംസ്കൃതം,ഹിന്ദി,ഒറിയ തുടങ്ങിയ ഏഴോളം ഭാഷകളിൽ പങ്ക് വെക്കുക,പങ്കാളിയാക്കുക എന്ന അർത്ഥത്തിൽ ഈ പദം ഉപയോഗിച്ചു വരുന്നു. ആ കൂട്ടായ്മയുടെ ഉന്നതമായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന പേര്.’

കോട്ടൻ,ജൃൂട്ട് മുള, കാൻവാസ് തുടങ്ങിയ പ്രകൃതിദത്തവസ്തുക്കളിൽ നിന്ന് ട്രാവൽബാഗ് മുതൽ സ്കൂൾ ബാഗുകൾ വരെ തൃശ്ശൂരിലെ അയ്യന്തോളിലുള്ള അവരുടെ പണിശാലയിൽ നിർമ്മിക്കുന്നു.

അതിമനോഹരമാണ് ഭാഗിദാരി രൂപകല്പന ചെയ്യുന്ന ബാഗുകൾ.പൂർണ്ണമായും പരിസ്ഥിതിചങ്ങാത്തം പുലർത്തുന്ന ഉല്പന്നങ്ങൾ. ഒരു വർഷം 45 ലക്ഷം പ്ലാസ്റ്റിക്ക്സ്കൂൾ ബാഗുകൾ പ്രകൃതിയിലേക്ക് മാലിനൃമായി തള്ളപ്പെടുന്നുവെന്ന അവരുടെ പഠനവിവരം ഞെട്ടിക്കുന്നതാണ്.

സർക്കാരും സ്കൂളധികൃതരും മനസ്സുവെച്ചാൽ ഈ മാലിനൃഭാരം കുറക്കാൻ സാധിക്കുന്നതാണ്. മഴകൊണ്ടാൽ നനയുമെന്നതാണ് തുണിബാഗുകളുടെ കുറവായി കാണുന്നത്. അതിനാരാണിപ്പോൾ മഴയത്ത് നടക്കുന്നത്. നടക്കുമ്പോൾ കുടയും കൂടെയുണ്ടല്ലോ.. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ.

നനപ്രശ്നം മാത്രമല്ല,മഹാഭൂരിപക്ഷം കുട്ടികളുമിന്ന് സ്കൂൾ വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്…
ഈ വർഷത്തെ പരിസ്ഥിതിദിനത്തിൽ കേരളത്തിലെ സ്കൂളുകൾ പ്ലാസ്റ്റിക്ബാഗുകൾ നിരോധിച്ചു എന്ന ഒരു സന്ദേശം നൽകിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. ഏതെങ്കിലും സ്ഥാപനങ്ങൾ ജൂൺ 5 ലെ പരിസ്‌ഥിതിദിനത്തിൽ ഇത്തരം പ്രകൃതിസൗഹൃദബാഗുകൾ കുട്ടികൾക്ക് നല്കി വഴികാട്ടുമെന്നും പ്രതീക്ഷിക്കുന്നു.

%d bloggers like this: