GENERAL

ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങക്കറിയാ ; ബൂത്ത് ലെവൽ ഓഫീസറെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത്..

img

കൊച്ചി :

വോട്ടർ പട്ടികയിൽ പേരില്ലാത്തതിന് ബൂത്ത് ലെവൽ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് . വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടാനല്ലേ നിങ്ങൾക്ക് പറ്റൂ , ഭൂമീന്ന് വെട്ടിക്കളയണ പരിപാടി ഞങ്ങൾക്കറിയാമെന്നാണ് ദൃശ്യത്തിലുള്ളയാൾ ഭീഷണി മുഴക്കുന്നത് .

സ്കൂട്ടറിൽ വന്ന സ്ത്രീയെ തടഞ്ഞു നിർത്തിയാണ് ഭീഷണി മുഴക്കുന്നത് . മറ്റൊരു സ്കൂട്ടറിൽ വന്നയാളാണ് ഭീഷണിപ്പെടുത്തുന്നത് . ഇതെവിടെയാണെന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല .

സംഭവത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു .

*https://www.facebook.com/rajeevkeralassery.p/videos/2170651689695620/*

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി
%d bloggers like this: