GENERAL

മംഗളാദേവി ചിത്രാപൗർണമി : വാഹന നിരക്ക് നിശ്ചയിച്ചു

img

മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് കുമളിയിൽനിന്ന്‌ ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീർഥാടക യാത്രനിരക്ക് ഒരാൾക്ക് ഒരുവശത്തേക്ക് 100 രൂപയാണ്.

ഇടുക്കി എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എച്ച്‌.ബിജുമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നിരക്ക് നിശ്ചയിച്ചത് .

ടാക്‌സിയുടെ നിരക്ക് 2000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 5.30 മുതൽ പാസ് വിതരണം ചെയ്യും . രാവിലെ ഏഴു മണി വരെ മാത്രമേ ടാക്‌സി വാഹനങ്ങൾക്കുള്ള പാസ് വിതരണം ചെയ്യുകയുള്ളൂവെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു .

മംഗളാദേവി: വാഹനപ്പാസിന് അപേക്ഷിക്കണം.

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

മംഗളാദേവി ചിത്രാപൗർണമി ഉത്സവവുമായി ബന്ധപ്പെട്ട് 19-ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരെ കൊണ്ടു പോകാനായി വകുപ്പുതല വാഹനങ്ങൾക്ക്‌ പാസ് ആവശ്യമായവർ അപേക്ഷിക്കണം .

നിശ്ചിത മാതൃകയിൽ 16ന് ഉച്ചയ്ക്ക് മൂന്നിനകം വാഹനങ്ങളുടെ വിവരം സഹിതം പീരുമേട് താലൂക്ക് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷാ മാതൃക പീരുമേട് താലൂക്ക് ഓഫീസിൽ ലഭിക്കും .

ഫോൺ: 04869 232077.

ഇ-മെയിൽ tlkpmd.ker@nic.in

%d bloggers like this: