GENERAL Kasargod POLITICS

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു, 42,000 രൂപ കോടതിയില്‍ അടയ്ക്കണം..

img

കൊച്ചി:

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നൽകിയിരുന്ന ഹർജി ബിജെപി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ പിൻവലിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹർജി പിൻവലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രൻ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഹർജി പിൻവലിച്ചതിനാൽ പാല അടക്കമുള്ള മണ്ഡലങ്ങൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹർജിയെ തുടർന്നാണ്. 87 വോട്ടുകൾക്ക് തന്നെ തോൽപ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആാേപണം.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

കേസിലെ സാക്ഷികളായ മുഴുവൻ ആളുകളെയും ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഹർജി പിൻവലിക്കാൻ സുരേന്ദ്രൻ തീരുമാനിച്ചത്. എന്നാൽ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതിനെതുടർന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റിൽ വിജ്ഞാപനം ചെയ്യാതെ ഹർജി പിൻവലിക്കാൻ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങൾ നീണ്ടുപോയി. ഒടുവിൽ ജസ്റ്റിസ് സുനിൽ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

ഹൈക്കോടതി നടപടികൾ ഉടൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഇതോടെ ഒഴിവുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പാല, എററണാകുളം, അരൂർ, കോന്നി എന്നീ മണ്ഡലങ്ങളിലാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുക. കെ. മുരളീധരൻ വിജയിച്ച വട്ടിയൂർകാവിൽ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് ഹർജി കോടതിയിൽ നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പിന് തടസമായി നിൽക്കുകയാണ്.

%d bloggers like this: