NATIONAL

മണിമാളിക പരാമർശത്തിൽ മഹാശ്വേതാദേവി പിണറായിയോട് ഖേദം പ്രകടിപ്പിച്ചു:

img

കൊല്‍ക്കത്ത:ജ്ഞാനപീഠ ജേത്രി മഹാശ്വേതാദേവി സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനോട് ഖേദപ്രകടനം നടത്തി. പിണറായിയെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി അവര്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചാണ് അവര്‍ പിണറായിക്കെതിരെ പരാമര്‍ശം നടത്തിയത്. മാധ്യമങ്ങളില്‍ തുറന്ന കത്തും പ്രസിദ്ധീകരിച്ചു.പിണറായി രമ്യഹര്‍മ്യത്തില്‍ നിന്നിറങ്ങി ജനങ്ങള്‍ക്കിടയിലേക്ക് വരണമെന്ന് താന്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടു. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.പിണറായി സാധാരണവീട്ടിലാണ് താമസിക്കുന്നത്. രമ്യഹര്‍മ്യത്തിലല്ല. തന്റെ പരാമര്‍ശം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചതായി മനസിലാക്കി. ഖേദം അറിയിച്ചുകൊണ്ട് പിണറായിക്ക് കത്തയക്കുമെന്നും അവര്‍ പറഞ്ഞു. മഹാശ്വേതാദേവിയുടെ തുറന്ന കത്തിന് പിണറായി അവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് മറുപടി നല്‍കിയിരുന്നു. തന്റെ വീടിന്റെ വാതില്‍ ആര്‍ക്കു മുന്നിലും അടച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

%d bloggers like this: