GENERAL വിദ്യാഭ്യാസം.

മത സംഘടനകള്‍ ആത്മപരിശോധന നടത്തണം ; ബുര്‍ഖ നിരോധനത്തില്‍ എം.ഇ.എസിനെ പിന്തുണച്ച് കെ.ടി.ജലീല്‍..

img

തിരുവനന്തപുരം :

ബുര്‍ഖ നിരോധനത്തില്‍ എം.ഇ.എസിന് പിന്തുണയുമായി മന്ത്രി കെ.ടി.ജലീല്‍ . മതം അനുശാസിക്കാത്ത വസ്ത്ര ധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു .

ഹജ് ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല . സ്ത്രീകള്‍ മുഖവും പുറം കൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട് . ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്‍റെ നിലപാട് .

എന്നാല്‍ , വസ്ത്രbധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല . ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍ കൈയെടുക്കണം എന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിലെ കച്ചവട താല്‍പര്യവും മന്ത്രി ചോദ്യം ചെയ്യുന്നു . 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍ നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും ജലീല്‍ പറഞ്ഞു .

%d bloggers like this: