POLITICS

മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസംഗം ; എൻ.കെ.പ്രേമചന്ദ്രന് ജില്ലാ കലക്ടറുടെ താക്കീത്..

img

കൊല്ലം :

മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിനു കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് ജില്ലാ കലക്ടറുടെ താക്കീത് . ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽ.ഡി.എഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്‍റെ പ്രസംഗം .

സി.പി.എം സംസ്ഥാന സമിതിയംഗം കെ.വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത് . പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ.കെ.പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു . ഇനി ഇത്തരം പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടർ താക്കീത് ചെയ്തു .

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ
%d bloggers like this: