Kavitha

മധുരിയ്ക്കാനായ്… (കവിത) ശങ്കരനുണ്ണി..

img

വാർമുകിൽ ചെപ്പിലടച്ചൂ..
പ്രണയ മഴത്തുള്ളി നീ..
ഇനിയെന്നു വിരുന്നിനെത്തുമോ?
എൻ മന മൊന്നാർദ്രമാക്കിടാൻ..
ഹിമവത് ഉത്തുംഗ ശിഖരത്തിൽ
പരിലസിയ്ക്കും.കോടമഞ്ഞായ്..

ഇനിയെന്നു നീയെന്നിൽ
ആലിപ്പഴം പെയ്തിറങ്ങും..
സന്ധ്യാംബരത്തിലലഞ്ഞ
ആദ്യാനുരാഗ കിരണമേ..
ഇനിയെന്നു നീ മിഴി തുറക്കും?
എന്നകതാരിലാശകൾ പുനർജനിയ്ക്കും?

ആഷാഢമേഘത്തിന്റെ
ഇരുണ്ട പാളികൾക്കുള്ളിൽ
താരകതോഴനാം തിങ്കൾ
പനിനീർ ചന്ദ്രികയുമായി
വസന്ത രഥത്തിലേറി
ഇനിയെന്നു നീ പുഞ്ചിരിക്കും?

വിണ്ണിലെ പൊയ്കയിലെ നറു നീല താമരപ്പൂവേ
ഇനിയെന്നു നീയെൻ മനസാം സരസിലിതൾ വിരിക്കും നീല തടാകത്തിൽ നീന്തിത്തുടിക്കും ?
പ്രണയപരാഗില ഹംസങ്ങളേ ഇനിയെന്നെൻ കാതിൽ നിങ്ങൾ പ്രേമ ഗീതം പൊഴിക്കും?

ഇടറുന്ന നെഞ്ചിൻ നെരിപ്പോടു മാറ്റാൻ മധുരിക്കാനിനിയെന്നു നിങ്ങളെൻ
ഹൃത്തിലൊരിറ്റു തേൻകണം വിതയ്ക്കും?

%d bloggers like this: