CRIME INTERNATIONAL

മയക്കുമരുന്ന് കൈവശം വച്ചു ; നെസ് വാഡിയക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജപ്പാന്‍..

img

ന്യൂഡല്‍ഹി :

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം ഉടമകളിലൊരാളും ബിസിനസുകാരനുമായ നെസ്സ് വാഡിയക്ക് ജപ്പാന്‍ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചു . മയക്കു മരുന്ന് കൈവശം വച്ചതിനാണ് നെസ് വാഡിയക്ക് കോടതി ശിക്ഷ വിധിച്ചത് . മയക്കു മരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് ജപ്പാന്‍ .

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം . ജപ്പാനിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് മയക്കു മരുന്നുമായി നെസ് വാഡിയ അറസ്റ്റിലാകുന്നത് . കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 25 ഗ്രാം കഞ്ചാവ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു . സ്വന്തം ആവശ്യത്തിനായി മയക്കു മരുന്ന് കൈവശം വച്ചുവെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത് . മയക്കു മരുന്ന് പിടിച്ചതിനെ തുടര്‍ന്ന് കുറേ ദിവസങ്ങളായി നെസ് വാഡിയ ഇവിടെ ജയിലിലായിരുന്നു .

READ ALSO  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം: കര്‍ശന നടപടിയെന്നു മന്ത്രി

2014ല്‍ ബോളിവുഡ് നടി പ്രീതി സിന്റയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും നെസ് വാഡിയക്ക് എതിരെ ഉയര്‍ന്നിരുന്നു . കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ-ഉടമകളായിരുന്നു ഇരവരും . ആദ്യ കാലത്ത് അടുപ്പത്തിലായിരുന്നെങ്കിലും, പിന്നീട് ഇരുവരും അകന്നിരുന്നു . ഈ സമയമാണ് നെസ് വാഡിയക്കെതിരെ പീഡനാരോപണവുമായി പ്രീതി രംഗത്തെത്തിയത് . പിന്നീട് ഈ കേസ് പ്രീതി സിന്റ തന്നെ പിന്‍വലിക്കുകയായിരുന്നു .

%d bloggers like this: