NATIONAL POLITICS

മരട് കേസുമായി ബന്ധപ്പെട്ട ഇന്നത്തെ സുപ്രീംകോടതി വിധി ഇങ്ങനെ ..

img

ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ കേരളം സർക്കാറിന് കഴിയില്ലെങ്കിൽ ഞങ്ങൾ അത് മറ്റാരോടെങ്കിലും നിങ്ങളുടെ ചിലവിൽ ചെയ്യിക്കാം ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു

👉മരടിലെ ഫ്ളാറ്റുകളിലെ താമസക്കാർക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചകൾക്കുള്ളിൽ സർക്കാർ നൽകണം.

👉ഫ്ലാറ്റുടമകൾക് നൽകുന്ന നഷ്ടപരിഹാരമായി 25 ലക്ഷം വീതമുള്ള തുക പ്രസ്തുത തുക ബിൽഡർമാരിൽ നിന്നും സർക്കാർ തിരിച്ചു ഈടാക്കണം.

👉താമസക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ സുപ്രീംകോടതി മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും. റിട്ടയേർഡ് ജഡ്ജും, സിവിൽ എൻജിനീയറും , സാങ്കേതിക വിദഗ്ദരുമുള്ള കമ്മറ്റിയായിരിക്കും കൂടുതൽ നഷ്ടപരിയാഹാരം നൽകണോ എന്ന കാര്യം തീരുമാനിക്കുന്നത്

👉തീരദേശ പ്രദേശങ്ങളും, അവിടത്തെ ദുരന്ത സാധ്യതകളും. അനധികൃത നിർമ്മാണങ്ങൾ പൊളിക്കുക എന്നതാണ് സുപ്രീംകോടതിയുടെ പ്രാഥമികമായ വിഷയം. എന്നാൽ അവിടങ്ങളിലെ താമസക്കാർക്ക് നഷ്ടപരിഹാരം കിട്ടേണ്ടതുണ്ട്. അവർക്കും കിടപ്പാടങ്ങൾ ഉണ്ടാകണം.

👉ഫ്ലാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ല.

👉ബിൽഡറോ, താമസക്കാരോ കോടതി അറിയാതെ ഫ്ലാറ്റുകൾ കൈമാറുന്നതും, വില്പന നടത്തുന്നതും ഉൾപ്പെടെയുള്ള ഫ്ളാറ്റുകളിലെ എല്ലാ ഇടപാടുകളും കോടതി നിരോധിച്ചു.

👉സർക്കാർ സത്യവാങ്മൂലത്തിൽ നല്കിയതുപോലെ 120 ദിവസങ്ങൾക്കുള്ളിൽ ഫ്ലാറ്റുകൾ പൂർണ്ണമായും പൊളിച്ചു നീക്കണം.

👉ഫ്ലാറ്റുകൾ പൊളിക്കുന്നതിനും, നഷ്ടപരിഹാരം തീരുമാനിക്കുന്നതിനും നേതൃത്വം നൽകാനുള്ള റിട്ടയേർഡ് ജഡ്ജിമാരെ കേരളം സർക്കാരിന് നിർദേശിക്കാം.

👉ഞങ്ങൾക്കിവിടെ കോടതിയിലിരുന്നു ഓരോ ഫ്ലാറ്റുയുടമകൾക്കും ഇത്ര നഷ്ടപരിഹാരം കൊടുക്കണം എന്ന് പറയാൻ സാധിക്കില്ല

കേരളത്തിനുവേണ്ടി ഹാജരായ ഹരീഷ് salve കോടതിയെ അറിയിച്ചത് ഇങ്ങനെ .⛔️.

👉ഫ്ലാറ്റുകൾ പൊളിക്കാൻ 90 ദിവസങ്ങൾ എടുക്കും.

👉തുടർന്നുണ്ടാകുന്ന അവശിഷ്ട്ടങ്ങൾ നീക്കാൻ മറ്റൊരു 30 ദിവസങ്ങൾകൂടി ആവശ്യമാണ് അങ്ങനെ 120 ദിവസങ്ങൾക്കുളിൽ പൂർണ്ണമായും പൊളിച്ചു നീക്കാം.

👉ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും, ജലവിതരണവും, പാചകവാതക കണക്ഷനുകളും വിച്ഛേദിച്ചു.

👉ഒക്ടോബർ 9 മുതൽ 90 ദിവസങ്ങൾക്കുളിൽ പൊളിക്കൽ തീർക്കും

കേസ് വീണ്ടും ഒക്ടോബർ 25 നു പരിഗണിക്കും .⛔️

അഡ്വ ശ്രീജിത്ത് പെരുമന