KERALA SOCIAL MEDIA Uncategorized

മരട് നഷ്ടപരിഹാരം; നല്ല കീഴ് വഴക്കമല്ല..

img

നാരായണൻ കുഞ്ഞിക്കണ്ണോത്ത് എഴുതുന്നു.

മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ അടുത്ത മാസത്തിനകം പൊളിച്ചുമാറ്റാൻ അന്തിമമായ തീർപ്പ് കോടതിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നു.
നഷ്ടപരിഹാരമായി ഒരോരുത്തർക്കും 25 ലക്ഷം വീതം സർക്കാർ അടിയന്തിരമായി നല്കണമെന്നും ഇത് പിന്നീട് ബിൽഡേഴ്സിൽ നിന്നും ഈടാക്കണമെന്നും …. പറയുന്നു.

ഈ വിഷയം പൊതുജനങ്ങളും ചർച്ച ചെയ്യുന്നുണ്ട് 350ൽ അധികം പേർക്ക് 25 ലക്ഷം വീതം ഭവന നിർമ്മാണത്തിന് സർക്കാർ കോടതി ഉത്തരവനുസരിച്ച്‌ നല്കിയാൽ പിന്നീട് തുക തിരിച്ച് കിട്ടുമെന്ന് എന്തുറപ്പാണുള്ളത്.
(ഇത്ര തുക നല്കാൻ / കണ്ടെത്താൻ പണത്തിന് ബുദ്ധിമുട്ടുള്ള സർക്കാർ സ്വന്തമായി നോട്ടടിക്കുന്നില്ലല്ലോ.) ബഡ്ജറ്റ് അടിസ്ഥാനത്തിലല്ലേ സർക്കാർ പ്രവർത്തിക്കുന്നത്.?

നാടിന്റെ വികസനത്തിനുള്ള പണം മറ്റ് കാര്യങ്ങൾക്ക് താല്കാലികമായെങ്കിലും ചിലവഴിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുമോ?
എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ച് ബിൽഡിങ്ങ് … കോടതി ഉത്തരവു കൂടി നേടി നിർമ്മിക്കുകയും വിറ്റഴിക്കുകയും ചെയ്തത് ചില പൊതുപ്രവർത്തകർക്കും പത്രമാധ്യമങ്ങൾക്കും ബിൽഡേഴ്സ് പ്രിയപ്പെട്ടവരായതിനാലാകാം. ഈ നിർമ്മാതാക്കളെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാൽ (2500000 x 352 ) ഖജനാവിലേക്ക് ഈ പണം തിരികെ ലഭിക്കുമോ. ? ഇല്ല എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

പ്രളയത്തിൽ സർവ്വവും നശിച്ചവർക്ക് സർക്കാർ പരമാവധി നല്കിയത് 4 ലക്ഷം രൂപയാണ്.
മരടിലെ ഇരകൾക്ക് 25 ലക്ഷം നല്കുന്നത് ശരിയാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്കുന്നു.
സ്റ്റേ ഉത്തരവ് നല്കി ബിൽഡേഴ്സിനെ സഹായിച്ചവരിൽ നിന്ന് തുക ഈടാക്കാനും ആവശ്യപ്പെടേണ്ടതല്ലേ.
പെർമിറ്റ് നല്കിയ പഞ്ചായത്ത് ..
സ്റ്റേ ഉത്തരവ് നല്കിയവർ …
കെട്ടിട നമ്പർ നല്കാൻ ഉത്തരവ് നല്കിയവർ …. വസ്തുതകൾ മനസ്സിലാക്കാതെ വീട് വാങ്ങിയവർ .. കൂടിയ തുകയ്ക് വീട് വാങ്ങി കണക്കിൽ ചെറിയ തുക കാണിച്ച് നികുതി കുറച്ച് നല്കിയവർ … ഇങ്ങനെ ഏറെ പേർക്കെതിരെ നടപടികൾ വേണം.?

പൊതുജനങ്ങളുടെ നികുതി പണം കൊണ്ട് ലൈഫ് പദ്ദതിയിൽ നല്കുന്ന 4 ലക്ഷത്തിൽ കൂടുതൽ തുക സ്ഥിരമായോ വായ്പയായോ പൊതുഖജനാവിൽ നിന്ന് നല്കുന്നതിനെതിരെ ജനരോഷം ഉണ്ടാവും എന്നാണ് വാർത്തകൾ.
മൂലമ്പള്ളിയും മുത്തങ്ങയും മറ്റ് കുടിയിറക്കിയ മേഖലയിലുള്ളവർക്കും ലഭിക്കാത്ത പരിഗണനകൾ എന്തർഹതയുടെ പേരിലാണ് മരടിലെ താമസക്കാർക്ക് നല്കുന്നത് എന്ന് പൊതുജനത്തിന് അറിയാൻ താല്പര്യമുണ്ട്.

പണം ബിൽഡേഴ്സിൽ നിന്ന് പിരിച്ചെടുത്തതിന് ശേഷമേ ഫ്ലാറ്റ് ഉടമകൾക്ക് നല്കാൻ കഴിയൂ എന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്.

പണക്കാർക്കും പാവപ്പെട്ടവർക്കും പ്രത്യേക നിയമങ്ങൾ നമ്മുടെ രാജ്യത്തില്ല .. എല്ലാ പൗരൻമാർക്കും ഒരേ നിയമം എന്നാണ് നാം കരുതുന്നത്. പക്ഷെ മറിച്ച് പലരും ചിന്തിച്ചു പോകുന്നു എന്നത് പരിശോധിക്കപ്പെടണം.
(മുൻ കാല പത്രവാർത്തകൾ നമ്മെ ഇത് ഓർമ്മപ്പെടുത്തുന്നുണ്ട്.)