SOCIAL MEDIA

മരണം ആഘോഷിച്ചവർക്കു മുന്നിൽ സൂര്യനസ്തമിയ്ക്കും മുമ്പേ മൂന്നു പോരാളി ഷാജിമാർ.. പകപ്പോടെ വലതുസൈബർ ചാവേറുകൾ..

img

പോരാളി ഷാജി മെരിച്ചു സൈബറിടത്ത് ആദരാഞ്ജലി ബഹളം.

ഒരു പ്രമുഖ പത്രത്തിന്റെ ഓൺലൈൻ പോർട്ടലിൽ ഇന്നുച്ചയ്ക്ക് വന്ന വാർത്ത വലതുപക്ഷ, വർഗ്ഗീയ ചേരികൾ വളരെയധികം ആഘോഷിച്ചു..

എങ്ങിനെ ആഘോഷിയ്ക്കാതിരിക്കും? CPl M സൈബർ ഇടങ്ങളിൽ തീപ്പൊരിയായി പടർന്നു കയറിയ പോരാളി ഷാജി എന്ന സോഷ്യൽ മീഡിയാ മുഖം..
പല തവണ BJP യും കോൺഗ്രസ്സും ശ്രമിച്ചിട്ടും പൂട്ടിക്കാൻ പറ്റാത്ത പേജ് മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചെങ്കിൽ ഇതിൽപരം ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം?

പക്ഷേ ഇതു കൊണ്ടൊന്നും കാര്യം തീർന്നില്ല, ബനഡിക്ട് രണ്ടാമൻ മാർപ്പാപ്പ ക്യൂബയിൽ ചെന്നു പറഞ്ഞതുപോലെ ലോകത്തെ ആദ്യ കമ്യൂണിസ്റ്റായ കർത്താവിനെ കോഴി കൂവി വെളുക്കും മുമ്പ് മൂന്നു വട്ടമാണ് തള്ളിപ്പറഞ്ഞതെങ്കിൽ .. .? ഇവിടെ നേരമിരുട്ടും മുമ്പ് മൂന്നു പോരാളി ഷാജിമാരാണ് ജന്മമെടുത്തതും ഫേസ് ബുക്ക് ലോകത്ത് പടർന്നു പന്തലിച്ചതും…

ഒറിജിനൽ പോരാളി ഷാജിക്ക് 700 K അതായത് 8 ലക്ഷത്തിൽ താഴെയാണ് ലൈക്ക് എങ്കിൽ ഇവിടെ 3 പേരിൽ ഒന്നാമനായ പോരാളി ഷാജിക്ക് 600 k ലൈക്ക് അതായത് 6 ലക്ഷം ലൈക്ക് ആയി..
രണ്ടാമനായ പോരാളി ഷാജി ഒഫീഷ്യലിന് 147 K
മൂന്നാമനാകട്ടെ 23 K ലൈക്കുകൾ.. ഇതിൽ മൂന്നാമത്തേത് ഫേക്ക് ആണെന്നും രാഷ്ട്രീയ എതിരാളികൾ സൃഷ്ടിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

ഫേക്ക് പോരാളി ഷാജി.

ഒടുവിൽ പൂട്ടിക്കാൻ നിന്നവർ തന്നെ അന്തം വിട്ടു കുന്തം വിഴുങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ?

രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ വേഷം മാറി മാറി ഒരേ സമയം പത്തോളം ഹിറ്റ്ലർ രൂപപ്പെട്ട ഒരു കഥയുണ്ട് ,7 ഹിറ്റ്ലർ മാരെ ബ്രിട്ടന്റെ സഖ്യസേന തന്നെ കൊന്നതായി കഥയുണ്ട്.. ഇത് അതുക്കും മേലെയായില്ലേ എന്നു സംശയം..?
ഏതായാലും ഫേസ് ബുക്ക് ഈയടുത്ത കാലത്തു കണ്ട ഏറ്റവും വലിയ ആന്റി ക്ളൈമാക്സ് ആയി മാറി സൈബർ ചാവേറുകളുടെ പോരാളി ഷാജി വധം..
ഈ നിലക്കാണെങ്കിൽ വലതുപക്ഷ മാധ്യമങ്ങൾ റീത്തു വച്ചു മുടിയുമോ എന്നേ ഇനി അറിയാനുള്ളൂ..

%d bloggers like this: