CRIME GENERAL

മര്‍ദ്ദനമെന്ന് സംശയം ; മൂന്ന് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍..

img

കൊച്ചി :
തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങി ദിവസങ്ങള്‍ക്കിപ്പുറം വീണ്ടും ബാലപീഢനമെന്ന് തോന്നിപ്പിക്കും വിധം മൂന്ന് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു .

തലക്ക് ഗുരുതരമായി പരിക്കേറ്റ്‌ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കുന്ന കുട്ടി പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് വിവരം .

നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു .

എന്നാല്‍ കുട്ടി വീടിന്റെ ടെറസില്‍ നിന്നും വീണതാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത് . പക്ഷേ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു .

%d bloggers like this: