PRD News പരിസ്ഥിതി.

മലക്കപ്പാറ, വാഴച്ചാൽ, അതിരപ്പിള്ളി കാഴ്ചാ യാത്രയൊരുക്കി KSRTC..

img

ചാലക്കുടി ,മലക്കപ്പാറ റൂട്ടിലെ കാനനഭംഗി ആസ്വദിക്കണമെങ്കിൽ വേഗം ചാലക്കുടി ഡിപ്പോയിലേക്ക് പോര്.

കാലത്ത് 7.50 ന് ചാലക്കുടി ഡിപ്പോയിൽ നിന്നും എടുക്കുന്ന ബസ് 8.10 ന് ചാലക്കുടി മുനിസിപ്പൽ സ്റ്റാൻഡിൽ കയറി യാത്ര ആരംഭിക്കും. ആദ്യം കാണുന്നത് ഡ്രീം വേൾഡ് വാട്ടർ പാർക്ക്‌ ആണ്. പിന്നീട് തുമ്പൂർമുഴി ഡാം കാണാം അവിടെ കഴിഞ്ഞാൽ സിൽവർ സ്റ്റോ വാട്ടർ പാർക്ക്‌ പിന്നീട് അതിരപ്പിള്ളിയിലേക്ക് എത്തിച്ചേരും.

സൈഡ് സീറ്റിൽ ഇരുന്നു വലതു ഭാഗത്തേക്ക്‌ നോക്കിയാൽ വെള്ളച്ചാട്ടം നല്ല രീതിയിൽ കാണാം. അതിരപ്പിള്ളി ടിക്കറ്റ് എടുത്തവർ ടിക്കറ്റ് കൗണ്ടറിൽ ഇറങ്ങി അവിടെ നിന്നും ടിക്കറ്റ് എടുത്തു വെള്ളച്ചാട്ടത്തിലേക്ക് നടന്നു പോകണം. അതിരപ്പിള്ളി വരെ ചുറ്റും വീടുകളും കടകളും ആളുകളും ഇഷ്ടം പോലെ കാണും. അതിരപ്പിള്ളി വിട്ടാൽ പിന്നെ കൊടും കാടാണ്. അടുത്തതായി കാണുന്നത് ചാർപ്പ വെള്ളച്ചാട്ടം ആണ്.

READ ALSO  ഐ.എച്ച്.ആര്‍.ഡി. അപേക്ഷ ക്ഷണിച്ചു

റോഡിന്റെ ഇടതുവശത്തു റോഡിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം. മഴക്കാലത്തു വെള്ളം റോഡിലേക്ക് വരെ തെറിക്കും ഇവിടെ. അവിടെ നിന്ന് കുറച്ചു കൂടി പോയാൽ വാഴച്ചാൽ വെള്ളച്ചാട്ടം. അത് കഴിഞ്ഞു പെരിങ്ങൽകുത്ത് ഡാം കാണാം അതിന് ശേഷം പുളിയിലപ്പാറ എന്ന സ്ഥലത്തു ചായ കുടിക്കാൻ നിർത്തും .

അവിടുന്ന് എടുത്തു പിന്നീട് ഷോളയാർ പവർ ഹൌസ് ലേക്ക് കയറും ബസ്. അവിടെ പോയി തിരിച്ചു വീണ്ടും മെയിൻ റോഡിലേക്ക് കടക്കും. അങ്ങനെ കൊടും കാട്ടിലൂടെ പോകുമ്പോൾ കാനനഭംഗി ആസ്വധിക്കാം. അങ്ങനെ 11.45 ന് മലക്കപ്പാറ എന്ന കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരും bus. അവിടെ ഇറങ്ങി തമിഴ് നാട് ബസ് അല്ലെങ്കിൽ ഓട്ടോ പിടിച്ചാൽ ഷോളയാർ ഡാമിൽ പോകാം. അവിടെ പോയി ഡാം ഒക്കെ കണ്ടു 4 മണിയോടെ തിരിച്ചു മലക്കപ്പാറ എത്തി ഒരു ചായ ഒക്കെ കുടിച്ചു ഇരിക്കുമ്പോൾ നമ്മുടെ അടുത്ത കൊമ്പൻ 4.30 ന് അവിടെ എത്തും. 4.45 ന് വരുന്ന തമിഴ്നാട് ബസ്സിലെ ആളുകളെ കയറ്റി 5 മണിയോടെ ചാലക്കുടിക്ക് പുറപ്പെടും.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ഇരുട്ട് വീണു തുടങ്ങുമ്പോൾ വഴിയിൽ മാൻ പുലി ആന കാട്ടുപോത് തുടങ്ങിയ ജീവികളെ നമുക്ക് അടുത്ത് കാണാം. അങ്ങനെ കൊടും കാട്ടിലൂടെ ഈ കൊമ്പൻ കുലുങ്ങി കുലുങ്ങി 7 മണിക്ക് പുളിയിലപ്പാറ എത്തും. മൃഗങ്ങളെ കണ്ടു പേടിച്ചവർക്ക് വേണമെങ്കിൽ ചായ കുടിക്കാൻ 5 മിനിറ്റ് അവിടെ നിർത്തുന്നതാണ്. അവിടെ നിന്നും പിന്നെ സാധാരണ പോലെ അതിരപ്പിള്ളിയും കടന്നു 8. 40 ന് ചാലക്കുടി എത്തിച്ചേരും. ഒറ്റ ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വഴി ഒരിക്കൽ യാത്ര ചെയ്താൽ പിന്നെ വീണ്ടും വന്നിരിക്കും.

ചാലക്കുടി മലക്കപ്പാറ ബസ് സമയങ്ങൾ
7.50 AM, 12.30PM, 4.50PM
മലക്കപ്പാറയിൽ നിന്നും ചാലക്കുടി ക്ക്
7.15 AM, 12.25PM, 5.00 PM
ടിക്കറ്റ് ചാർജ് :80/-

%d bloggers like this: