GENERAL

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം* _16 April 2019 , ചൊവ്വ..

img

മലപ്പുറം:

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.

ഇന്ന് (ചൊവ്വ. 16-04-19) രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിലങ്ങാടിയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ച് പുറത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ മംഗലാപുരത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറകിൽ നിൽക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇവരുടെ മൃതദേഹം ഇപ്പോൾ മലപ്പുറം കോട്ടപ്പടിയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ നില അതീവ ഗുരുതരമാണ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്.

%d bloggers like this: