GENERAL

മലപ്പുറത്ത് കനത്ത മഴക്ക് സാധ്യത.

img

തിരുവനന്തപുരം :കനത്ത വേനല്‍ ചൂടില്‍ ഉരുകി കൊണ്ടിരിക്കുന്ന കേരളത്തിന് ആശ്വാസമേകി വേനല്‍ മഴയെത്തി . മലപ്പുറം ജില്ലയില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .തിരുവനന്തപുരം , കോട്ടയം തുടങ്ങി സംസ്ഥാനത്തെട്ടാകെ ഇന്നലെ കനത്ത മഴ ലഭ്യമായി .വേനല്‍ മഴക്ക് സാധ്യതയുണ്ടെങ്കിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും . വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 ഡിഗ്രി വരെ ഉയര്‍ന്നേക്കാം . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് .വേനല്‍ മഴ വൈകിയതോടെ നിലവില്‍ വലിയ പ്രതിസന്ധി സംസ്ഥാനം നേരിടുന്നുണ്ട് . 75 ശതമാനത്തോളം കുറവാണ് വേനല്‍ മഴയില്‍ ഇത്തവണയുണ്ടായത് . ഇതോടെ അന്തരീക്ഷ താപനില മിക്ക ജില്ലകളിലും 40 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരുന്നു .

%d bloggers like this: