KERALA TRIVANDRUM

മലയാളികള്‍ക്ക് അഭിമാനിക്കാം ; വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട 5 സ്ഥലങ്ങളില്‍ തിരുവനന്തപുരം രണ്ടാമത്..

img

തിരുവനന്തപുരം :

വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായി ജര്‍മ്മനിയിലെ ഹംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ടു . ഈ വര്‍ഷം ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുളള കാലയളവില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍ .

ക്രൈസ്റ്റ് ചര്‍ച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നാണ് സര്‍വേയിലൂടെ കണ്ടെത്തിയത് . ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അനന്തപുരിക്കു കഴിഞ്ഞു .

4523 വിനോദ സഞ്ചാരികളാണ് ഹംബര്‍ഗിന്റെ സര്‍വേയില്‍ പങ്കെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി .

READ ALSO  കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

സര്‍വേയില്‍ തെരഞ്ഞെടുത്ത ആദ്യ അഞ്ച് സ്ഥലങ്ങളില്‍ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനു തൊട്ടുപിന്നിലാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം . ഫിലിപ്പീന്‍സിലെ സെബുവാണ് മൂന്നാം സ്ഥാനത്ത് . ഫിന്‍ലന്‍ഡിലെ ലാപ്ലന്‍ഡ് നാലാം സ്ഥാനത്തും , ചൈനയിലെ ചോന്‍ഗിംഗ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി .

%d bloggers like this: