മഹനീയം ഈ പത്മശ്രീ പുരസ്ക്കാരം….

NATIONAL

രാഷ്ട്രപതി ഭവൻ ഈയിടെ അപൂർവ്വമായ കാഴ്ച്ചയ്ക്ക് ഇടമൊരുക്കി. ഇന്ത്യയുടെ പ്രഥമപൗരനെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പുരസ്കാരം സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിരസ്സിൽ പുരസ്‌കാരജേതാവ് കൈകൾ വച്ചനുഗ്രഹിക്കുന്ന കാഴ്ച്ച. മഹനീയ ഭാരതീയ പൈതൃകം. ഈ ഭാരതത്തിൽ അല്ലാതെ ലോകത്തു എവിടെ കാണുവാൻ സാധിക്കും ഈ ഒരു ദൃശ്യം.

കർണ്ണാടകയിൽ നിന്നുമുള്ള *സാലുമാരദ തിക്കമ്മയ്ക്ക്* പദ്മശ്രീ പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കുന്നതിനിടയിൽ ആണ് തിക്കമ്മ രാഷ്ട്രപതിയുടെ ശിരസ്സിൽ കൈവെച്ചനുഗ്രഹിച്ചത്.

*സാലുമരദ തിമ്മക്ക* സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ നടപ്പുവഴികളെക്കുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. പക്ഷേ ലോകത്തിന്റെ കണ്ണ് കുളിര്‍പ്പിച്ച മഹത്തായൊരു കര്‍മ്മം സാലുമരദ തിമ്മക്ക ചെയ്തു. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള *കുടൂര്‍ നാഷണല്‍ ഹൈവേയുടെ* ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ *284 ആല്‍മരങ്ങള്‍* അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് *498 കോടി രൂപ* വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ തലയാട്ടിനില്‍ക്കുന്നു

ഇന്നാ മരങ്ങളുടെ തണലും കുളിരും തിക്കമ്മയുടെ കൈകളിലൂടെ രാഷ്ട്രപതി അനുഗ്രഹമായി ശിരസ്സിൽ ഏറ്റുവാങ്ങിയപ്പോൾ അത് ഈ ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്കും കൂടിയാണ്.
**********************⏭⏭*********************
( *പദ്മശ്രീ തിമ്മക്ക*)

കർണാടകയിലെ തുംകൂറിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ദാരിദ്ര്യം കാരണം പഠനമുപേക്ഷിച്ചു കുടുംബ ഭാരം ചുമലിലേറ്റേണ്ടി വന്നു. വിവാഹ ശേഷം ദാരിദ്ര്യത്തോടൊപ്പം കുട്ടികളില്ലാത്ത ദുഃഖം കൂടി മനസ്സിനെ നോവിച്ചപ്പോൾ വൃക്ഷങ്ങൾ സാന്ത്വനമേകി . ഭർത്താവിന്റെ പിന്തുണയോടെ നാലു കീലോമീറ്റർ നീളത്തിൽ, മുന്നൂറോളം ആൽ വൃക്ഷങ്ങൾ നട്ടു, വൃക്ഷ തൈകളെ മക്കളായി പരിപാലിച്ചു. ഉച്ച ആവുമ്പോഴേക്കും മറ്റു ജോലികളൊക്കെ തീർത്താണ് വൃക്ഷങ്ങൾക്കായി തിമ്മക്ക സമയം കണ്ടെത്തിയിരുന്നത്. തന്റെ വേദനകളെല്ലാം മറന്ന് സ്വച്ഛമായ വായു ശ്വസിച്ച് *107 വയസ്സിന്റെ* നിറവിൽ തിമ്മക്ക എത്തി നിൽക്കുന്നു , മൂന്നൂറിൽ പരം ആൽവൃക്ഷങ്ങളുടെ അമ്മയായി . കാലിഫോർണിയയിലെ *തിമ്മക്ക റിസോഴ്സസ്‌ ഫോർ എൻവയൺമെന്റൽ എഡ്യൂക്കേഷൻ , ബിബിസി യുടെ 100 മോസ്റ്റ് influential women ലിസ്റ്റിൽ* സ്ഥാനം എന്നിവയൊക്കെ ലോകം ആദരപൂർവം നൽകിയ ചില പരിതോഷികങ്ങൾ മാത്രം. *80 വർഷത്തിൽ 8000 വൃക്ഷങ്ങൾ* ലോകത്തിനായി സംഭാവന നൽകിയ നിസ്വാർഥ ജീവിതം കൂടി ആണ് തിമ്മക്കയുടേത്. ജീവിതം തന്നെ ആൽവൃക്ഷത്തിനോടുള്ള പ്രാർത്ഥനയാക്കിയ, വൃക്ഷരാജൻ തന്റെ ആശീർവാദം ചൊരിഞ്ഞ പുണ്യ ജന്മമാണ് തിമ്മക്ക. മണ്ണിനെ ഭയമില്ലാത്തവർക്ക് പാദരക്ഷകൾ എന്തിന് ?

img