CRIME Janapaksham

മാധ്യമ പ്രവർത്തകനെ കൊന്ന് കൊച്ചി കായലിൽ തള്ളുമെന്ന് ആശുപത്രി അധികൃതരുടെ ഭീഷണി..

img

ചികിത്സാ പിഴവ്മൂലം മരണം പതിവായ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് വധഭീഷണി.വാർത്ത നിൻവലിച്ചില്ലെങ്കിൽ കയ്യും കാലും കെട്ടി കൊച്ചിക്കായലിൽ തള്ളുമെന്നും, അറബിക്കടലിലെ സ്രാവുകൾക്ക് തീറ്റയാക്കും എന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. കൊച്ചി ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്റർ രജനീഷ് ബാബുവിന് നേരെയാണ് വധഭീഷണി.

മട്ടാഞ്ചേരി പനയപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗൗതം ആശുപത്രിക്കെതിരെയാണ് കൊച്ചി ലൈവ് വാർത്ത കൊടുത്തത്.ചികിത്സാപിഴവ്മൂലം മരണങ്ങൾ പതിവായ ഇതേ ആശുപത്രിക്കെതിരെ 2012 ൽ രജനീഷ് ബാബു മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു..

READ ALSO  സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

നിരവധി ആളുകളാണ് അന്ന് ആശുപത്രിക്കെതിരെ കമ്മീഷന് മുന്നിൽ പരാതിയുമായെത്തിയതെങ്കിയും കമ്മീഷനിലെ വേണ്ടപ്പെട്ടവരെ കയ്യിലെടുത്ത് തുടർ നടപടി തടയുകയാണ് ഗൗതം മാനേജ്മെന്റ് ചെയ്തത്. എന്നാൽ വീണ്ടും ആശുപത്രിയിൽ ചികിത്സാപിഴവ്മൂലം മരണം പതിവായതോടെയാണ് ഇരകളുടെ ബന്ധുക്കൾക്കു വേണ്ടി രജനീഷ് ബാബു വീണ്ടും പ്രശ്നത്തിലിടപെട്ടതും വാർത്ത നൽകിയതും എന്ന് അദ്ദേഹം ദി കേരള ഓൺ ലൈനിനോട് പറഞ്ഞു.

ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിയ്ക്കും, ആരോഗ്യ വകുപ്പു മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് അദ്ദേഹം. മന്ത്രി എന്ന നിലയിൽ കേരളത്തിലെ ആരോഗ്യരംഗത്ത് സമഗ്ര മാറ്റത്തിനും കുറ്റമറ്റ ചികിത്സക്കുമായി ശക്തമായി ഇടപെടുന്ന ഷൈലജ ടീച്ചറിൽ നിന്നും ഇക്കാര്യത്തിൽ നീതി ലഭിക്കുമെന്നദ്ദേഹം ഉറച്ചു വിശ്വസിയ്യുന്നു.

READ ALSO  സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

വാർത്ത വന്നതുമുതൽ ഭീഷണികളും, താക്കീതുകളും, പ്രലോഭനങ്ങളും പതിവാണെന്നും, എന്നാൽ ആശുപത്രിയുടെ ഇരകളായവരുടെ നിരവധി കുടുംബങ്ങളും, നാട്ടുകാരും തനിക്ക് പരിപൂർണ്ണ പിന്തുണയോടെ രംഗത്തുണ്ടെന്നും രജനീഷ് ബാബു പറയുന്നു.

സ്വതന്ത്രമാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം വധഭീഷണികളെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്ന് ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ അഭിപ്രായപ്പെട്ടു…

%d bloggers like this: