COVER STORY EDITORIAL

മാധ്യമ വിചാരണയുടെ അതിരുവിട്ട കാഴ്ചകൾ..

മാധ്യമ ചരിത്രത്തിലെ ഏറ്റവും കറുത്ത മാധ്യമ വിചാരണയായി കേരളം കണ്ടത് നമ്പി നാരായണനെ മുൻനിറുത്തി നടത്തിയ ചാരക്കേസ് വിചാരണ തന്നെയായിരുന്നു.കരുണാകരൻ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യരെ ശരശയ്യയിലാക്കാൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആ മാധ്യമ വിചാരണ അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയെങ്കിലും, ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നതുകൊണ്ടു മാത്രം ആൽമരം കടപുഴകി വീണില്ല, പക്ഷേ വീണു തകർന്നത് നമ്പി നാരായണൻ എന്ന ശാസ്ത്രകാരനായിരുന്നു, മറിയം റഷീദ എന്ന സാധാരണക്കാരിയും,

ഏറ്റവും വൃത്തിഹീന്നമായ ആ മാധ്യമ വിചാര ഇക്കു ശേഷം അതിലും ഹീനമായ ഒരു മാധ്യമവിചാരണക്കാണ് ന്യൂസ് 24 രണ്ടു ദിവസം മുമ്പ് തുടക്കമിട്ടത്. 16 വർഷം ഒളിപ്പിച്ചു വച്ച 6 പരമ്പര കൊലപാതകക്കേസ് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു കേസ് ഫയൽ അന്വേഷണമായി മാധ്യമങ്ങൾക്കു മുന്നിൽ KG സൈമൺ എന്ന പോലീസ് ഉദ്യോഗസ്ഥൻ വിവരിക്കും വരെ അട്ടയെ തിരയുന്ന മാധ്യമ മഹാരഥന്മാർ അറിയാതെ പോയി, 4 മാസത്തെ അന്വഷണവും, 200ൽപരം വ്യക്തികളെ ചോദ്യം ചെയ്യലും നടന്നിട്ടും, ഒരു മാധ്യമത്തിനും അറിയാൻ കഴിഞ്ഞില്ല എന്നത് ആ IAS ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും അപാരമായ ധിഷണാ ശക്തി ഒന്നുകൊണ്ടു മാത്രമാണ്. അല്ലായിരുന്നെങ്കിൽ മാധ്യമങ്ങൾ മൈക്കിട്ടിളക്കി ഇതിന്റെ പര്യവസാനം തന്നെ മഹാദുരന്തമാക്കി മാറ്റിയേനെ.

എന്നാൽ ശവക്കല്ലറകൾ തുറന്നപ്പോൾ മാത്രമാണ് മാധ്യമമഹാത്മാക്കൾ ആ അന്വേഷണ കഥ അറിഞ്ഞത്. KG സൈമൺ എന്ന ഉദ്യോഗസ്ഥൻ ഒരു ഡയറിക്കുറിപ്പു പോലെ അന്വേഷണത്തിന്റെ നാൾവഴികൾ മാധ്യമങ്ങൾക്കു മുമ്പിൽ വർണ്ണിച്ചപ്പോൾ, നാളിതുവരെ ,ഭരണകക്ഷിയുടെ ഏതെങ്കിലും ബന്ധപ്പെട്ട സാധാരണക്കാരൻ സഖാവ് തെറ്റു ചെയ്യുന്നുണ്ടോ എന്നു സ്കാൻ ചെയ്യാൻ മാത്രം സ്കാൻ മെഷീൻ പ്രവർത്തിപ്പിച്ചിരുന്ന മധ്യമബഡുവാകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

പോയ കാലമത്രയും പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ദ്രവ്യം തിരഞ്ഞു നടന്നിട്ടും, ഒരു വാർഡിൽ പോലും ജയിക്കാൻ പ്രാപ്തിയില്ലാത്ത NCP എന്ന പാർട്ടിയെ മുന്നിൽ നിർത്തി, ഈ തിരഞ്ഞെടുപ്പ് തന്റെ മൂന്നു വർഷഭരണത്തിന്റെ വിധിയെഴുത്താവും എന്നു തുറന്നു പറഞ്ഞ് പടനയിക്കാൻ ഉള്ള ആർജ്ജവം കാട്ടിയ പിണറായി എന്ന മുഖ്യമന്ത്രിയെ ജനങ്ങൾ പുഷ്പ കിരീടം ചൂടിച്ചപ്പോൾ ,തകർന്നു പോയ ഒരു നാലാംതൂണും നടുപ്പുരയുമുണ്ട്. പ്രതിപക്ഷത്തിന്റേതിനെക്കാൾ തകർന്നു പോയത് ആ വലിയ കൂട്ടുകെട്ടായിരുന്നു.46% വോട്ടു നേടുമെന്ന് ആത്മവിശ്വാസത്തോടെ ജഡ്ജ് ചെയ്ത മാധ്യമ ജഡ്ജികളായിരുന്നു. പക്ഷേ റിസൽട്ട് വന്നപ്പോൾ വിവർണ്ണമായത് ആ മുഖങ്ങളായിരുന്നു, ചർച്ചിച്ചു ചർച്ചിച്ച് തല നരയും,പെട്ടയും കയറിയത് മാത്രം മിച്ചമെന്ന ആ തിരിച്ചറിവിലാകണം പാലാ റിസൽട്ടിന്റെ രണ്ടാഴ്ച സകല മാധ്യമങ്ങളും ആലസ്യത്തിലായിരുന്നു.

തൊട്ടുപിന്നാലെ 5 അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ,3 കക്ഷികളും സ്ഥാനാർത്ഥി നിർണ്ണയം നടത്തിയപ്പോഴും ,ആ ആലസ്യം വിട്ട് ഏത് അജണ്ട വേണമെന്ന് മാധ്യമ സിണ്ടിക്കേറ്റിന് വ്യക്തതയില്ലായിരുന്നു. സർക്കാർ ചെയ്ത കാര്യങ്ങൾ തങ്ങൾ തമസ്കരിച്ചാലും സമൂഹ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുമെന്നും സാധാരണക്കാർ തങ്ങളുടെ വാചാടോപം കേൾക്കുമ്പോഴും, വിശ്വസിക്കുന്നത് സമൂഹമാധ്യമങ്ങളെയാണെന്നും ചിലർക്കെങ്കിലും പാലാ റിസൽട്ടോടെ വ്യക്തമായിക്കഴിഞ്ഞു, അതു കൊണ്ട് മാത്രമാണ് ഇടതു വിരുദ്ധ വാർത്തകൾ രണ്ടാഴ്ചയായി ലയിപ്പിച്ചു മാത്രം പ്രചരിപ്പിക്കാൻ ശ്രമിച്ചതും, പലതിൽ നിന്നും വിചാരണയ്ക്കു നിൽക്കാത്തെ പിൻമാറുന്നതും, പരിസ്ഥിതി പ്രവർത്തകർ ആക്രമിക്കപ്പെട്ട വാർത്തയ്ക്ക് ഉദ്ദേശിച്ച പ്രധാന്യം ലഭിക്കാതെ വന്നതും ഈ ഒരു പരിതസ്ഥിതിയിലാണ്.

മാധ്യമങ്ങൾ എന്നും മതവികാരങ്ങളും, മതമേലധ്യക്ഷന്മാരുടെ ചിന്താഗതികളും ഗാഢമായി പുണരാറുണ്ട്, ശബരിമല വിഷയമാവട്ടെ, സഭാതർക്കമാവട്ടെ, ആളെ കൂട്ടാൻ മാത്രമായുള്ള വാർത്തയായി മാത്രം കാണുന്നതല്ലാതെ, ശാസ്ത്ര ബോധമോ, സാമൂഹികമായ ഉന്നമനമോ ,സാമൂഹിക മാറ്റമോ ഇന്നത്തെ മാധ്യമങ്ങളുടെ താൽപര്യമല്ല, നിലപാടു ക്രമത്തിൽ പിന്നോട്ടടിച്ചാലും വേണ്ടില്ല, പിന്തിരിപ്പൻ നിലപാടുള്ള കാഴ്ചക്കാരെ കൂട്ടി മുന്നേറാമെന്ന കാഴ്ചപ്പാടുകൾ മാത്രമായിരുന്ന ഒരു മാധ്യമ ലോകത്തെ ഞെട്ടിച്ചു തന്നെയായിരുന്നു, ശാസ്ത്ര ചിന്താ കൂട്ടായ്മയായ ലിറ്റ്മസ് കൂട്ടായ്മ അതി വിജയമായി കോഴിക്കോടിനെ ഇളക്കിമറിച്ചത്, മാധ്യമ പിന്തിരിപ്പൻ ചിന്തകൾ തമസ്ക്കരിച്ച്, യുക്തിവാദത്തിന്റെ ഒരു വലിയ പൊതുബോധം രൂപപ്പെട്ടത് രണ്ടാമത്തെ ഷോക്കാണ് മാധ്യമ ലോകത്തിന്.

ഇതിനിടയിൽ നിലപാടൊന്നുമെടുക്കാനാവാതെ പകച്ചു നിന്ന മാധ്യമങ്ങൾക്ക് മുന്നിൽ കിട്ടിയ പുതിയൊരു കൂട്ടിക്കൊടുപ്പു കഥയായി മാറി കൂടത്തായി, ജോളി എന്ന സ്ത്രീയെ പ്രതീകമാക്കി സ്ത്രീ എന്ന ബിംബത്തിന്റെ കാണാപ്പുറ കാഴ്ചകൾ, സ്ത്രീകളെത്തന്നെ മുന്നിൽ നിർത്തി ചർച്ച നടത്തി സത്രീകളെ മുഴുവൻ സാമാന്യവൽക്കരിച്ചാൽ, കാട്ടുന്ന സീരിയൽ പ്രേക്ഷകരെയും, തത്മനസുള്ള പുരുഷന്മാരെയും പെട്ടിക്കു മുന്നിൽ അണിനിരത്താമെന്ന മിത്യാബോധമാവാം,

ന്യൂസ് 24 ലെ അരുൺകുമാർ ഒരു വ്യക്തി എന്ന നിലയിൽ വ്യക്തമായ നിലപാടുള്ള സത്യസന്ധത പുലർത്തുന്ന, തുറന്നു പറച്ചിലുകൾക്ക് മടിയില്ലാത്ത ആ വ്യക്തി തന്നെ ഇത്തരമൊരു ചർച്ചകൾക്ക് മുന്നിട്ടു നിന്നത് വല്ലാത്തൊരു വിരോധാഭാസമായി, മോഹനൻ വൈദ്യരെ വലിച്ചു കീറി, സമൂഹമെന്നും സംശയത്തോടെ പുറം പോക്കിൽ മാറ്റി നിർത്തിയ ഷക്കീലയെ കേൾക്കാനും, ആ വ്യക്തിയിലും മായക്കാഴ്ചകൾക്കപ്പുറത്ത് നൻമകളുണ്ടെന്നു തുറന്നു കാട്ടാനും കഴിഞ്ഞ അതേ അരുൺകുമാർ തന്നെ രണ്ടു തവണ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു തന്നെ പുറം തിരിഞ്ഞു നിന്ന കാഴ്ചകളിൽ രണ്ടാമത്തേതായിരുന്നു കൂടത്തായി ചർച്ച.

ഒന്നാമത്തേത് ,സുപ്രീം കോടതി വിധിയെത്തുടർന്ന് മധുരയിൽ നിന്നും മനീഷി പ്രവർത്തകയെ പിൻതുടർന്ന് പമ്പ വരെ അനുഗമിച്ചത് ,സമൂഹത്തിന് തെറ്റായ ഒരു സന്ദേശമാണ് കൊടുത്തത് എന്ന് പറയാതെവയ്യ. ഏതോ ഒരു വലിയ നിയമ ലംഘനം നടക്കാൻ പോകുന്ന പ്രതീതി സൃഷ്ടിച്ചു തന്നെയാണ് ആ വാർത്തയോടെ 24 നെറ് രംഗ പ്രവേശം. എങ്കിലും അരുൺകുമാർ ഒരു നല്ല നിലപാടുള്ള മാധ്യമ പ്രവർത്തകനാണെന്നു തന്നെ പറയാം. 24 തുടങ്ങി വച്ച കൂടത്തായി വിചാരണ അതേ പോലെ മറ്റു മാധ്യമങ്ങൾ പിന്തുടരാൻ നിർബന്ധിതരായി.

കൂടത്തായിയോടൊപ്പം തന്നെ ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ യുവതിയായ അമ്മയെ കാരണക്കാരിയാക്കി 16 മണിക്കൂർ മനുഷ്യാവകാശ ലംഘനമെന്നു പറയാവുന്ന വാർത്തകളാണ് അരങ്ങേറിയത്, നേരം തികയും മുമ്പ് ആകുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നു തെളിഞ്ഞു. ഒരു ഫ്ലാഷ് ന്യൂസിൽ ആ വാർത്ത ഒതുക്കി അവർ മാന്യരായി..

ഏതായാലും ഈ പ്രവണത അത്ര നല്ലതല്ല, 24 മണിക്കൂർ കൊണ്ട് ന്യൂസ് 24 ന്റെ വിശ്വാസ്യത ഇല്ലാതായി എന്നതാണ് സത്യം. ഇതു തന്നെയാണ് മറ്റു മാധ്യമങ്ങളുടെയും അവസ്ഥ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്റുക്കൾ താൽപര്യപൂർവ്വം വാർത്തകൾ മാറ്റി പ്രതിഷ്ഠിക്കുന്ന മാധ്യമങ്ങളാണ്, അല്ലാതെ അവരെ വിലക്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികളല്ല എന്നതാണ് സത്യം

%d bloggers like this: