CINEMA GENERAL

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു..

img

കണ്ണൂർ:

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു.75 വയസ്സായിരു ന്നു.തലശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം . ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാ യിരുന്ന അദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്കു കൊണ്ടുവന്നത്.

കേരളത്തിലെ പ്രശസ്തനായ ഒരു മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമാണ് എരഞ്ഞോ ളി മൂസ്സ. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തു ള്ള എരഞ്ഞോളിയില്‍ 1940 മാര്‍ച്ച് പതിനെട്ടിന് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയു ടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാല ത്ത് അറിയപ്പെട്ടിരുന്നത്.

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ. എന്നു തുടങ്ങുന്ന ഗാനത്തോ ടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെ യാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെ യുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ജീവിതം പാടുന്ന പുസ്തകം എന്ന എരഞ്ഞോളി മൂസയുടെ ആത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ.

%d bloggers like this: