മാര്‍ച്ച് – 15, ലോക ഉപഭോക്‌തൃ സംരക്ഷണ ദിനം ഉണരൂ… ഉപഭോക്‌താവേ, ഉണരൂ

Uncategorized

GEETHU RAYM എഴുതുന്നു..

ഉപഭോക്തൃ ലോകം പരസ്യങ്ങളുടെ മായികവലയത്തിൽ മതിമറക്കുന്ന അവസരത്തില്‍, തീരുമാനമെടുക്കാന്‍ കഴിവുള്ള ഉപഭോക്താക്കളാണ് നാമെന്ന് പറയാന്‍ അവസരം നല്‍കുന്ന ദിവസമാണിത്.
മരുന്നുകള്‍, ദൈനംദിനോപയോഗസാധനങ്ങള്‍, ആഹാര സാധങ്ങള്‍ എന്നിവയെല്ലാം പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന ഈ കാലത്ത് ഉപഭോക്തൃ ദിനത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്.

ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം പരാതികൾ നൽകുന്നതിനുള്ള നടപടി ക്രമത്തിന്റെ ലാളിത്യവും സിവിൽ കോടതിയിൽ നിന്നും വ്യത്യസ്തമായി കേസ് നടത്താൻ കാര്യമായ ചെലവുകളും നൂലാമാലകളും ഒന്നുമില്ലെന്നതും സ്വന്തമായി കേസ് നടത്തി വിജയിക്കാനുള്ള അവസരവും ഉപഭോക്താവിന് അനുകൂല ഘടകങ്ങളാണ്.

ഉപഭോക്താക്കൾക്ക് എവിടെ, എങ്ങനെ പരാതിപ്പെടാം?

ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുകയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകേണ്ടത്‌ എവിടെയെന്ന് നിശ്ചയിക്കപ്പെടുക. ഇരുപത്‌ ലക്ഷം രൂപ വരെ ജില്ലാ ഉപഭോക്തൃ ഫോറത്തിലും 20 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസുകൾ സംസ്ഥാന ഉപഭോക്തൃ ഫോറത്തിലും ഒരു കോടിക്ക്‌ മുകളിലുള്ള പരാതികൾ ദേശീയ ഉപഭോക്തൃ ഫോറത്തിലും പരാതിപ്പെടാം.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

എല്ലാ ഉപഭോക്തൃ കോടതികളിലും പരാതി സമർപ്പിക്കുമ്പോൾ പരാതിയുടെ ഒറിജിനലിന്‌ പുറമെ രണ്ട്‌ ശരിപ്പകർപ്പുകൾ കൂടെ നൽകണം. ഇതിനു പുറമെ എത്ര എതിർ കക്ഷികളുണ്ടോ അത്രയും ശരി പ്പകർപ്പുകളും വെച്ചിരിക്കണം. പരാതിയോടൊപ്പം കോടതി ഫീസ് അടച്ച രേഖയും വയ്ക്കണം. ദേശസാത്‌കൃത ബാങ്കിൽ നിന്നെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ്‌ ആയിട്ടോ പോസ്റ്റ് ഓഫീസിൽ നിന്ന്‌ എടുക്കുന്ന പോസ്റ്റൽ ഓർഡർ ആയിട്ടോ വേണം കോടതി ഫീസ് അടയ്ക്കാൻ. ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പ്രസിഡന്റിന്റെ പേരിലും മറ്റു രണ്ട്‌ കോടതികളിലും കോടതി രജിസ്ട്രാർമാരുടെ പേരിലും വേണം ഡി.ഡി.യും പോസ്റ്റൽ ഓർഡറും എടുക്കാൻ. ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുമ്പോൾ എതിർകക്ഷികൾക്ക് അയയ്ക്കാനുള്ള കവറും ഇത് അയയ്ക്കാനുള്ള സ്പീഡ് പോസ്റ്റ് ചാർജും കൂടി നൽകണം. ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക അനുസരിച്ച് കോടതി ഫീസിലും വ്യത്യാസമുണ്ടാകും. പരാതി ഉപഭോക്തൃ ഫോറങ്ങളിലെത്തിയാണ് നൽകേണ്ടത്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

പരാതിയിൽ നൽകേണ്ട വിവരങ്ങൾ

പരാതിക്കാരന്റെ പേര്, മേൽവിലാസം, എതിർ കക്ഷിയുടെ വിവരങ്ങൾ, പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ (എപ്പോൾ, എവിടെ വെച്ച്‌ സംഭവിച്ചു തുടങ്ങിയവ), ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ പ്രമാണങ്ങൾ, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവ പരാതിയിൽ വ്യക്തമാക്കിയിരിക്കണം. ഏതെങ്കിലും ഒരു ഉത്‌പന്നത്തിൻ്റെ ന്യൂനത, (വാങ്ങിയതോ, വാങ്ങാൻ കരാർ ചെയ്തതോ ആയവ), സേവനങ്ങളിലെ വീഴ്ച, അമിതവില, ജീവനും സുരക്ഷയ്ക്കും ഭീഷണിയായ വസ്തുക്കൾ, അനുചിതമായ വ്യാപാരതന്ത്രം എന്നിവയെപ്പറ്റിയെല്ലാം ഉപഭോക്താവിന് പരാതിപ്പെടാം.

ജില്ലാ ഉപഭോക്തൃ ഫോറങ്ങളുടെ വിവരം ഈ ലിങ്കിൽ ലഭ്യമാണ് http://consumeraffairs.kerala.gov.in/cdrf-contacts/
State Consumer Helpline –Toll free telephone number 1800-425-1550

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

(1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പകരമായി ഉപഭോക്തൃ സംരക്ഷണ ബിൽ 2018 ലോക്‌സഭയിൽ പാസാക്കിയെങ്കിലും ഇത് നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല.)

#keralapolice #worldconsumerprotectionday #consumeraffairs #consumerrights #cdrf

img