GENERAL Kasargod

മാവിലാക്കടപ്പുറം പുലിമുട്ടിൽ സന്ദർശകർക്ക് നിയന്ത്രണം..

img

വലിയപറമ്പ്:

മഴ ശക്തമാകുന്നതിനാൽ മാവിലക്കടപ്പുറം പുലിമുട്ടിൽ സന്ദർശകർക്ക് നിയന്ത്രണം. വൈകുന്നേരങ്ങളിൽ നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ അപകടഭീഷണി മൂലമാണ് താത്കാലികമായി നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്.

പുലിമുട്ടിൽ എത്തുന്നവർ കടലിലേക്കിറങ്ങുകയും പാറക്കൂട്ടങ്ങൾക്കിടയിൽ ഇരുന്നു ഫോട്ടോകൾ എടുക്കുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുലിമുട്ടിലും പരിസരത്തും രണ്ടാഴ്ചമുമ്പ് വരെ അറ്റകുറ്റപ്പണി നടത്തി വന്നിരുന്നു.
അതിനുശേഷം ഇവിടേക്ക് വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ഒഴിവുദിനങ്ങളിലും പ്രധാന ആഘോഷദിവസങ്ങളിലും ഇവിടെ നിയന്ത്രണമേർപ്പെടുത്താറുണ്ട്.
ഇപ്പോൾ കടലിൽനിന്നും ശക്തമായരീതിയിൽ തിര അടിച്ചു പുലിമുട്ടിനു‌ ചുറ്റും കരയിലേക്ക് കയറുന്നുണ്ട്.
തിരക്ക് കുറഞ്ഞ പകൽസമയങ്ങളിൽ ഇവിടെ മദ്യപാനികളുടെയും മയക്ക് വസ്തുക്കളുടെ വിതരണക്കാരുടെയും ഇടപെടൽ സജീവമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

പ്രദേശത്തുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ജാഗ്രതാ സമിതിയും അടുത്തായി രൂപീകരിച്ചിട്ടുണ്ട്. നാട്ടുകാരുടെയും ചന്തേര പോലീസിന്‍റെയും നിരീക്ഷണത്തിലാണ് പ്രദേശം.

%d bloggers like this: