Alappuzha CRIME

മാവേലിക്കരയിൽ വീടിനു സമീപം വച്ച് പോലീസുകാരിയെ ചുട്ടുകൊന്നു..

img

ആലപ്പുഴ∙

മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പൊലീസ് ഓഫിസറെ കാറിടിച്ചു വീഴ്ത്തി പെട്രോളൊഴിച്ച്‌ തീ വച്ചു കൊലപ്പെടുത്തി. വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ വള്ളികുന്നം തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെ (32) ആണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് കേസിൽ പ്രതി.

പിഎസ്‍സി പരീക്ഷയ്ക്കു പോയശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സൗമ്യയെ പ്രതി കാറിടിച്ചു വീഴ്ത്തി. ആക്രമിക്കുമെന്നുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വടിവാൾ കൊണ്ട് വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റിട്ടുണ്ട്. ആക്രമണത്തിനിടയിൽ പ്രതിക്കും 40% പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

READ ALSO  ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ

സൗമ്യ പുഷ്പാകരൻ
മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. കാറിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തി കൊന്നത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയില്‍ വച്ചാണ് സംഭവം.

%d bloggers like this: