PRD News

മാവേലി ആന്റ് മാർക്കറ്റ് ഇന്റർവെൻഷൻ’ പുസ്തകം പ്രകാശനം ചെയ്തു ..

img

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സി. ബാലഗോപാൽ രചിച്ച ‘മാവേലി ആന്റ് മാർക്കറ്റ് ഇന്റർവെൻഷൻ’ പുസ്തകം പ്രകാശനം ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് പദ്മം ഹാളിൽ നടന്ന ചടങ്ങിൽ കെ.എം. ചന്ദ്രശേഖർ ടി.പി ശ്രീനിവാസന് പുസ്തകം കൈമാറി.

പൊതുഭക്ഷ്യവിതരണരംഗത്ത് മാവേലി സ്റ്റോർ പദ്ധതി ആരംഭിച്ചതും മാവേലി സ്റ്റോറുകളുടെ വളർച്ചയും പതനവുമാണ് പുസ്തകം ചർച്ച ചെയ്യുന്നത്. കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. മിനി ബി. നായർ, കെ. വേണു തുടങ്ങിയവർ സംസാരിച്ചു. ഓൺ എ ക്ലിയർ ഡെ യു ക്യാൻ സീ ഇന്ത്യ, ദ വ്യൂസ് ഫ്രം കൊല്ലം, എ ഡെ ഇൻ ദ ലൈഫ് ഓഫ് എ സബ് കളക്ടർ എന്നിവയാണ് മറ്റു രചനകൾ

%d bloggers like this: